തന്റെ കരിയറിലെ ഫേവറൈറ്റ് ഗോൾ ഏതെന്ന് വെളിപ്പെടുത്തി ലയണൽ മെസ്സി!

കഴിഞ്ഞ ദിവസമായിരുന്നു ലയണൽ മെസ്സി തന്റെ കരിയറിലെ എട്ടാമത്തെ ബാലൺഡി’ഓർ പുരസ്കാരം സ്വന്തമാക്കിയത്.ഏർലിംഗ് ഹാലന്റിന്റെ വെല്ലുവിളി അതിജീവിച്ചു കൊണ്ടാണ് ലയണൽ മെസ്സി ബാലൺഡി’ഓർ നേടിയത്. ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ബാലൺഡി’ഓർ പുരസ്കാരങ്ങൾ ഉള്ള താരമായി മാറാൻ ലയണൽ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്. ഒരുപക്ഷേ ഇതായിരിക്കും തന്റെ കരിയറിലെ അവസാനത്തെ ബാലൺഡി’ഓർ അവാർഡ് എന്നുള്ള ഒരു പ്രസ്താവന ഇതിനുശേഷം ലയണൽ മെസ്സി നടത്തുകയും ചെയ്തിരുന്നു.

പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ എക്കുപ്പിന് ഏറ്റവും പുതിയതായി കൊണ്ട് ഒരു അഭിമുഖം ലയണൽ മെസ്സി നൽകിയിരുന്നു. മെസ്സിയുടെ കരിയറിൽ മെസ്സിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗോൾ ഏതാണ് എന്നത് തിരഞ്ഞെടുക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു.റയൽ മാഡ്രിഡിനെതിരെ ചാമ്പ്യൻസ് ലീഗിൽ വെച്ച് നേടിയ ഗോളിനെയാണ് ലയണൽ മെസ്സി തിരഞ്ഞെടുത്തത്.റയലിന്റെ പ്രശസ്തമായ പ്രതിരോധനിരയെയും ഐക്കർ കസിയ്യസിനെയും നിഷ്പ്രഭമാക്കി കൊണ്ടായിരുന്നു ലയണൽ മെസ്സി സോളോ റൺ ഗോളാക്കി മാറ്റിയത്. അതേക്കുറിച്ച് മെസ്സി പറയുന്നത് ഇങ്ങനെയാണ്.

” ഞാൻ എപ്പോഴും ഓർമ്മിക്കാൻ ഇഷ്ടപ്പെടുന്ന ഒരു ഗോൾ ഉണ്ട്. അത് ചാമ്പ്യൻസ് ലീഗ് സെമിഫൈനലിൽ റയൽ മാഡ്രിഡിനെതിരെ നേടിയ ഗോളാണ്.സാന്റിയാഗോ ബെർണാബുവിൽ വെച്ച് ഞങ്ങൾ അന്ന് എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു വിജയിച്ചിരുന്നത് ” ഇതായിരുന്നു ലയണൽ മെസ്സി പറഞ്ഞിരുന്നത്.

അതേസമയം മറ്റു ചില ഗോളുകളെയും മെസ്സി പരാമർശിച്ചിട്ടുണ്ട്. വേൾഡ് കപ്പ് ഫൈനലിലും ചാമ്പ്യൻസ് ലീഗ് ഫൈനലിലും നേടിയ ഗോളുകൾ ലയണൽ മെസ്സിക്ക് പ്രധാനപ്പെട്ടതാണ്.കരിയറിൽ ആകെ 821 ഗോളുകൾ നേടിയിട്ടുള്ള താരമാണ് ലയണൽ മെസ്സി. അതിൽ മെസ്സിക്ക് പ്രിയപ്പെട്ടത് എൽ ക്ലാസ്സിക്കോയിൽ നേടിയ ആ വണ്ടർ ഗോൾ തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *