ഞങ്ങളെന്തിന് റയലിനെ പേടിക്കണം? സിറ്റി സൂപ്പർ താരം സിൽവ ചോദിക്കുന്നു!
യുവേഫ ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന ആദ്യപാദ സെമി ഫൈനൽ പോരാട്ടത്തിൽ വമ്പൻമാരായ റയൽ മാഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയും തമ്മിലാണ് ഏറ്റുമുട്ടുക. നാളെ രാത്രി ഇന്ത്യൻ സമയം 12:30നാണ് ഈയൊരു മത്സരം അരങ്ങേറുക.റയലിന്റെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക. കഴിഞ്ഞവർഷം ചാമ്പ്യൻസ് ലീഗിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ സിറ്റിയെ മറികടന്നുകൊണ്ട് മുന്നേറാൻ റയൽ മാഡ്രിഡിന് കഴിഞ്ഞിരുന്നു.
ഏതായാലും ഈ മത്സരത്തിനു മുന്നോടിയായി മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർ താരമായ ബെർണാഡോ സിൽവ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. റയൽ മാഡ്രിഡിനെ തങ്ങൾ ഭയക്കുന്നില്ല എന്നും റയലിനെ ഭയക്കേണ്ട ആവശ്യകത എന്തിനാണ് എന്നുമാണ് സിൽവ ചോദിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
🗣 Bernardo Silva: "We have a lot of respect for Real Madrid but no fear. Why should we fear them? We have that objective (to eliminate Real Madrid) knowing we lost under difficult circumstances last year." @diarioas pic.twitter.com/hBraBYDlNd
— Madrid Xtra (@MadridXtra) May 8, 2023
” ഞങ്ങൾക്ക് റയൽ മാഡ്രിഡിനോട് ഒരുപാട് ബഹുമാനം ഉണ്ട്.പക്ഷേ ഞങ്ങൾ അവരെ ഭയക്കുന്നില്ല. ഞങ്ങൾ എന്തിന് അവരെ ഭയക്കണം? കഴിഞ്ഞ രണ്ടുമാസമായി ഞങ്ങൾ മികച്ച ഫോമിലാണ് ഉള്ളത്.തീർച്ചയായും ഞങ്ങൾ ആത്മവിശ്വാസത്തിലുമാണ്.അത് നിലനിർത്താൻ ശ്രമിക്കും. അവർ കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരാണ് എന്നുള്ളതൊക്കെ ശരിയാണ്. അവരുടെ ബാഡ്ജിന് ഇതിൽ പങ്കുമില്ല. അവരുടെ താരങ്ങൾക്ക് മാത്രമാണ് പങ്ക്. അവരുടെ ജേഴ്സി തനിച്ച് ഒന്നും ചെയ്യില്ലല്ലോ.അവരെ ബഹുമാനിക്കാതിരിക്കുക എന്നുള്ളത് വിഡ്ഢിത്തമായിരിക്കും. കഴിഞ്ഞവർഷം ഞങ്ങൾ പരാജയപ്പെട്ടിട്ടുണ്ട് എന്നുള്ളത് ഞങ്ങൾക്കറിയാം.പക്ഷേ ഇത്തവണ അതിൽനിന്നും വ്യത്യസ്തമാവാൻ ഞങ്ങൾ ശ്രമിക്കും ” ഇതാണ് ബെർണാഡോ സിൽവ പറഞ്ഞിട്ടുള്ളത്.
തകർപ്പൻ ഫോമിലാണ് ഇപ്പോൾ മാഞ്ചസ്റ്റർ സിറ്റി കളിക്കുന്നത്.അവസാനമായി കളിച്ച 20 മത്സരങ്ങളിൽ ഒന്നിൽ പോലും അവർ തോറ്റിട്ടില്ല. അതേസമയം കോപ ഡെൽ റേ കിരീടം നേടി കൊണ്ടാണ് റയൽ മാഡ്രിഡ് ഇപ്പോൾ ഈ മത്സരത്തിന് വരുന്നത്.