ചെൽസി-ബയേൺ മത്സരവും അടച്ചിട്ട സ്റ്റേഡിയത്തിൽ!

ഫുട്ബോൾ ലോകത്ത് കൂടുതൽ മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്താനുള്ള തീരുമാനങ്ങൾ തുടരുന്നു. പുതുതായി,ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന ബയേൺ-ചെൽസി മത്സരം കൂടിയാണ് ഇതിലേക്ക് ആഡ് ചെയ്യപ്പെട്ടത്. കൊറോണ വൈറസിന്റെ വ്യാപനം തടയാൻ അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്താൻ യുവേഫ നിർബന്ധിതരാവുകയായിരുന്നു. ബയേണിന്റെ മൈതാനമായ അലയൻസ് അരീനയിലാണ് രണ്ടാം പാദമത്സരം നടക്കുന്നത്. ഈ മത്സരമാണ് അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്താനിരിക്കുന്നത്.

മാർച്ച്‌ പതിനെട്ടിനാണ് ഈ മത്സരം നടക്കുന്നത്. ചെൽസിയുടെ ഹോം ഗ്രൗണ്ടിൽ നടന്ന ആദ്യപാദമത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ചെൽസി ബയേണിനോട് അടിയറവ് പറഞ്ഞിരുന്നു. ഇതിനാൽ തന്നെ സ്വന്തം മൈതാനത്ത് കാണികൾ ഇല്ലാതെ നടക്കുന്ന രണ്ടാം പാദമത്സരം ബയേണിന് ക്ഷീണം ചെയ്തേക്കില്ല. കൊറോണ ഭീതി മൂലം ലോകമെമ്പാടുമുള്ള ഒട്ടുമിക്ക സ്പോർട്സ് മത്സരങ്ങളും നിർത്തിവെച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *