ചാമ്പ്യൻസ് ലീഗ്, യൂറോപ്പ ലീഗ് ഫൈനലുകളുടെ തിയ്യതി നിശ്ചയിച്ച് യുവേഫ
കൊറോണ വൈറസ് പ്രതിസന്ധി മൂലം അവതാളത്തിലായ യുവേഫ ചാമ്പ്യൻസ് ലീഗിന്റെയും യൂറോപ്പ ലീഗിന്റെയും ഫൈനലുകളുടെ തിയ്യതി യുവേഫ നിശ്ചയിച്ചതായി റിപ്പോർട്ട്. പ്രമുഖമാധ്യമമായ സ്കൈ സ്പോർട്സ് ആണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. ചാമ്പ്യൻസ് ലീഗ് ഫൈനൽ ഓഗസ്റ്റ് 29 നും യൂറോപ്പ ലീഗ് ഫൈനൽ ഓഗസ്റ്റ് 26 നും നടത്താനാണ് യുവേഫ ആലോചിക്കുന്നത്. എന്നാലിത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഒട്ടുമിക്ക രാജ്യങ്ങളും പ്രതിസന്ധിയിൽ നിന്ന് മുക്തരാവാത്തതിനാൽ തിയ്യതികൾ ഔദ്യോഗികമായി സ്ഥിരീകരിക്കാൻ യുവേഫ സാധിച്ചിട്ടില്ല.
#UCL La UEFA busca definir cómo será la resolución del certamen.https://t.co/n70Y8oyRJR
— TyC Sports (@TyCSports) April 16, 2020
ഏകദേശം മൂന്ന് മാസത്തോളമാണ് യഥാർത്ഥതിയ്യതിയിൽ നിന്നു ഈ തിയ്യതി വൈകിയത്. മെയ് മുപ്പതിന് ഇസ്‌താംബൂളിലെ അറ്റാറ്റുർക്ക് ഒളിമ്പിക്സ് സ്റ്റേഡിയത്തിലായിരുന്നു ചാമ്പ്യൻസ് ലീഗ് ഫൈനൽ നടക്കേണ്ടത്. എന്നാൽ ഇത് ഓഗസ്റ്റ് 29 ന് ഇതേവേദിയിൽ തന്നെ വെച്ച് നടത്തിയേക്കും. മെയ് 27 ന് ഡാൻസിക് സ്റ്റേഡിയത്തിൽ വെച്ചാണ് യൂറോപ്പ ലീഗിന്റെ ഫൈനൽ നിശ്ചയിച്ചിരുന്നത്. ഇത് ഇതേ സ്റ്റേഡിയത്തിൽ വെച്ച് ഓഗസ്റ്റ് 26 ന് നടത്തിയേക്കും ജൂണിൽ തന്നെ ലീഗുകൾ ആരംഭിക്കുകയാണേൽ അതിനോടൊപ്പം തന്നെ ഈ മത്സരങ്ങൾ കൊണ്ടുപോവാനാണ് യുവേഫ ആലോചിക്കുന്നത്. അതേ സമയം ലീഗുകൾ അതിൽ കൂടുതലും വൈകിയാൽ എല്ലാ ലീഗുകളും അവസാനിച്ചതിന് ശേഷമായിരിക്കും യുവേഫ ഈ ടൂർണമെന്റുകൾ നടത്തുക.