ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ നെയ്മറുടേത് നിർണായക സാന്നിധ്യം, കണക്കുകൾ കാണൂ !

ഫിനിഷിങ്ങിലെ അപാകതകൾ മാറ്റി നിർത്തിയാൽ ഇന്നലെ നെയ്മർ മികവാർന്ന പ്രകടനം തന്നെയാണ് പുറത്തെടുത്തത്. ഇന്നലത്തെ മത്സരത്തിൽ ഡിമരിയ നേടിയ ഗോളിന് വഴിയൊരുക്കിയത് നെയ്മർ ജൂനിയറായിരുന്നു. അതിവേഗതയിലുള്ള, മനോഹരമായ അസിസ്റ്റ് തന്നെയായിരുന്നു ഇന്നലെ നെയ്മറുടെ ബൂട്ടുകളിൽ നിന്ന് പിറന്നത്. ഇതോടെ യുവേഫ ചാമ്പ്യൻസ് ലീഗ് അസിസ്റ്റുകളുടെ കണക്കിൽ നെയ്‌മർ മറ്റുള്ളവരെക്കാൾ ഒരല്പം മുന്നിലെത്തിയിരിക്കുകയാണ്. എന്തെന്നാൽ നെയ്മറുടെ അരങ്ങേറ്റത്തിന് ശേഷം ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നേടിയ താരം നെയ്മർ തന്നെയാണ്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ, മെസ്സി എന്നിവരൊക്കെ തിളങ്ങി നിൽക്കുന്ന സമയത്താണിത്. 2013/14 സീസണിലാണ് നെയ്മർ ബാഴ്സയിൽ ചാമ്പ്യൻസ് ലീഗ് ആരംഭിക്കുന്നത്. അതിന് ശേഷം 24 അസിസ്റ്റുകൾ ആണ് നെയ്മർ നേടിയത്. മറ്റൊരു താരവും അതിന് ശേഷം ഇത്രയും നേടിയിട്ടില്ല.

രണ്ടാമത് എത്തി നിൽക്കുന്നത് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. 21 അസിസ്റ്റുകളാണ് റൊണാൾഡോ നേടിയിട്ടുള്ളത്‍. മൂന്നാമത് നിൽക്കുന്നത് പിഎസ്ജി താരം ഡിമരിയയാണ്. നാലാം സ്ഥാനം ബാഴ്സ താരം ലൂയിസ് സുവാരസിനാണ്. 17 അസിസ്റ്റ് മരിയ നേടിയപ്പോൾ 16 എണ്ണം സുവാരസ് നേടി.എന്നാൽ കഴിഞ്ഞ പത്ത് സീസണുകളിലെ കണക്കുകൾ നോക്കിയാൽ സൂപ്പർ താരം ലയണൽ മെസ്സിക്ക് ഇടമുണ്ട്. കഴിഞ്ഞ പത്ത് ചാമ്പ്യൻസ് ലീഗ് സീസണുകളിൽ നിന്നായി റൊണാൾഡോ നേടിയ അസിസ്റ്റുകളുടെ എണ്ണം 28 ആണ്. അതേസമയം രണ്ട് അസിസ്റ്റുകൾക്ക് മാത്രം പിറകിലാണ് ഡി മരിയയും മെസ്സിയും. ഇരുവരും കഴിഞ്ഞ പത്ത് സീസണുകളിൽ നിന്നായി 26 അസിസ്റ്റുകളാണ് നേടിയത്. ഇവർക്ക് പിറകിലാണ് 24 അസിസ്റ്റുമായി നെയ്മർ വരിക. എന്നാൽ താരത്തിന് പത്ത് സീസണുകൾ കളിക്കാൻ കഴിഞ്ഞിട്ടില്ല. ഏതായാലും ചാമ്പ്യൻസ് ലീഗിലെ അസിസ്റ്റുകളുടെ കാര്യത്തിൽ മറ്റെല്ലാ താരങ്ങളെക്കാളും ഒരുപടി മുന്നിൽ നെയ്മർ തന്നെയാണ് എന്നാണ് ഈ കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *