ഗോൾമഴ പെയ്യിച്ച് ലിവർപൂളും ബയേണും, സിറ്റിക്ക് വിജയം, അത്ലെറ്റിക്കോക്ക് സമനിലപ്പൂട്ട് !
ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന വമ്പൻപോരാട്ടത്തിൽ ലിവർപൂളിന് വിജയം. ഇറ്റാലിയൻ കരുത്തരായ അറ്റലാന്റയെയാണ് ലിവർപൂൾ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തരിപ്പണമാക്കി വിട്ടത്. ഈ സീസണിൽ ടീമിലെത്തിയ ഡിയഗോ ജോട്ടയുടെ ഹാട്രിക്കാണ് ലിവർപൂളിന് ഗംഭീരവിജയം സമ്മാനിച്ചത്. മത്സരത്തിന്റെ 16, 33, 49 മിനുട്ടുകളിലായിരുന്നു ജോട്ട അറ്റലാന്റയുടെ വലകുലുക്കിയത്. മുഹമ്മദ് സലാ, സാഡിയോ മാനെ എന്നിവർ ശേഷിച്ച ഗോളുകൾ നേടി. മൂന്നിൽ മൂന്നും വിജയിച്ച് ഗ്രൂപ്പിൽ ഒന്നാമതെത്താൻ ക്ലോപിന്റെ സംഘത്തിന് സാധിച്ചു. ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ബയേണും ഉജ്ജ്വലവിജയം നേടിയിട്ടുണ്ട്. രണ്ടിനെതിരെ ആറു ഗോളുകൾക്ക് സാൽസ്ബർഗിനെ ബയേൺ തരിപ്പണമാക്കിയത്. ബയേണിന് വേണ്ടി ലെവന്റോസ്ക്കി ഇരട്ട ഗോളുകൾ നേടിയപ്പോൾ ബോട്ടങ്, സാനെ, ഹെർണാണ്ടസ് എന്നിവർ ഓരോ ഗോളുകൾ വീതം നേടി. ഒരു ഗോൾ സാൽസ്ബർഗിന്റെ സംഭാവനയായിരുന്നു. ജയത്തോടെ ബയേണും ടേബിളിൽ ഒന്നാം സ്ഥാനത്തെത്തി. മൂന്ന് മത്സരങ്ങളിൽ നിന്ന് മൂന്നിലും വിജയം കൊയ്യാൻ ബയേണിന് സാധിച്ചിരുന്നു.
📊 #SALFCB
— FC Bayern München (@FCBayern) November 3, 2020
Euer Fazit zum Sieg in Salzburg❓ #UCL #FCBayern pic.twitter.com/dA3eBf2hJX
ഗ്രൂപ്പ് സിയിൽ നടന്ന മത്സരത്തിൽ പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിയും വിജയമധുരം നുണഞ്ഞിട്ടുണ്ട്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഒളിമ്പിയാക്കോസിനെ സിറ്റി തകർത്തു വിട്ടത്. ഫെറാൻ ടോറസ്, ഗബ്രിയേൽ ജീസസ്, ഹാവോ ക്യാൻസലോ എന്നിവരാണ് സിറ്റിയുടെ ഗോളുകൾ നേടിയത്. ഇതോടെ സിറ്റിക്കും മൂന്നിൽ മൂന്നും വിജയിക്കാൻ സാധിച്ചു. മറ്റൊരു മത്സരത്തിൽ കരുത്തരായ അത്ലെറ്റിക്കോ മാഡ്രിഡ് സമനിലയിൽ കുരുങ്ങി. ലോക്കോമോട്ടീവ് മോസ്‌കോയാണ് സമനില തളച്ചത്. ഹോസെ ജിമിനെസ് അത്ലേറ്റിക്കോക്ക് വേണ്ടി ഗോൾ നേടിയപ്പോൾ ആന്റൺ ആണ് മോസ്‌ക്കോയുടെ ഗോൾ നേടിയത്. ഗ്രൂപ്പിൽ ബയേണിന് പിറകിൽ രണ്ടാമതാണ് അത്ലെറ്റിക്കോ.
THREE OUT OF THREE!
— Manchester City (@ManCity) November 4, 2020
Watch the full 90 minutes of our #UCL win over Olympiakos ⬇️
🔷 #ManCity | https://t.co/axa0klD5re