ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ചാമ്പ്യൻസ് ലീഗ് റെക്കോർഡുകൾ തകർക്കാൻ മെസ്സി!

ഈ സീസണിലെ യുവേഫ ചാമ്പ്യൻസ് ലീഗിലെ പ്രീ ക്വാർട്ടർ മത്സരങ്ങൾക്ക് തുടക്കമാവുമ്പോൾ കേവലം ഉറ്റു നോക്കുന്നത് ലയണൽ മെസ്സിയിലേക്കാണ്. അദ്ദേഹത്തിന്റെ ക്ലബ്ബായ പിഎസ്ജി എത്ര ദൂരം മുന്നോട്ടു പോകുമെന്നുള്ളതാണ് ഒരുപാട് ആരാധകർ ചർച്ച ചെയ്യുന്നത്.പ്രീ ക്വാർട്ടറിൽ വമ്പൻമാരായ ബയേൺ മ്യൂണിക്കാണ് പിഎസ്ജിയുടെ എതിരാളികൾ.

യുവേഫ ചാമ്പ്യൻസ് ലീഗിലെ പ്രധാനപ്പെട്ട റെക്കോർഡുകളെല്ലാം കയ്യടക്കി വെച്ചിരിക്കുന്ന ഒരു താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. പക്ഷേ അദ്ദേഹത്തിന് ഇത്തവണ ചാമ്പ്യൻസ് ലീഗ് കളിക്കാൻ പറ്റിയിട്ടില്ല.മാഞ്ചസ്റ്റർ യുണൈറ്റഡിന് യോഗ്യത ലഭിച്ചിരുന്നില്ല.നിലവിൽ റൊണാൾഡോ യൂറോപ്പിന് പുറത്തുമാണ്. അതുകൊണ്ടുതന്നെ റൊണാൾഡോയുടെ ഒരുപാട് റെക്കോർഡുകൾ തകർക്കാനുള്ള അവസരം മെസ്സിക്ക് മുന്നിൽ ഇപ്പോൾ ഉണ്ട്.

ഒന്ന് ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം എന്ന റെക്കോർഡാണ്. 141 ഗോളുകൾ നേടിയ റൊണാൾഡോ ഒന്നാം സ്ഥാനത്തും 129 ഗോളുകൾ നേടിയ മെസ്സി രണ്ടാം സ്ഥാനത്തുമാണ്. മറ്റൊന്ന് ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം എന്ന റെക്കോർഡാണ്. 187 മത്സരങ്ങൾ കളിച്ച റൊണാൾഡോ ഒന്നാം സ്ഥാനത്തും 181 മത്സരങ്ങൾ കളിച്ച കസിയ്യസ് രണ്ടാം സ്ഥാനത്തും 161 മത്സരങ്ങൾ കളിച്ച മെസ്സി മൂന്നാം സ്ഥാനത്തുമാണ്. ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നൽകിയ താരം എന്ന റെക്കോർഡിൽ 42 അസിസ്റ്റുകളും ആയി റൊണാൾഡോ ഒന്നാം സ്ഥാനത്താണ്. 40 അസിസ്റ്റുകൾ പൂർത്തിയാക്കിയിട്ടുള്ള മെസ്സി തൊട്ടു പിറകിലുണ്ട്.

ഏറ്റവും കൂടുതൽ പെനാൽറ്റി ഗോളുകൾ എന്ന കണക്കിന്റെ കാര്യത്തിൽ ഒന്നാം സ്ഥാനത്ത് റൊണാൾഡോ ആണ്. 19 പെനാൽറ്റി ഗോളുകൾ അദ്ദേഹം നേടിയിട്ടുണ്ട്. 18 പെനാൽറ്റി ഗോളുകൾ നേടിയിട്ടുള്ള മെസ്സി തൊട്ടു പുറകിലുണ്ട്. ഏറ്റവും കൂടുതൽ മിനിറ്റുകൾ കളിച്ച താരം എന്ന റെക്കോർഡ് കസിയസിന്റെ പേരിലാണ്. രണ്ടാം സ്ഥാനത്ത് റൊണാൾഡോയും മൂന്നാംസ്ഥാനത്ത് മെസ്സിയും വരുന്നു.

ചുരുക്കത്തിൽ ഈ റെക്കോർഡുകൾ എല്ലാം തകർക്കുക എന്നുള്ളത് മെസ്സിയെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമല്ല. ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ പല റെക്കോർഡുകളും മെസ്സി തകർക്കാൻ തന്നെയാണ് സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *