കോവിഡ്, പിഎസ്ജി സൂപ്പർ താരം ബയേണിനെതിരെ കളിക്കില്ല!
പിഎസ്ജിയുടെ സൂപ്പർ താരം മാർക്കോ വെറാറ്റിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെയാണ് പിഎസ്ജി ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഇതോടെ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിൽ ബയേണിനെതിരെയുള്ള മത്സരം താരത്തിന് നഷ്ടമാവുമെന്നുറപ്പായി.മധ്യനിര താരമായ വെറാറ്റി 10 ദിവസം ക്വാറന്റയിനിൽ ഇരിക്കേണ്ടി വരും. ഇക്കാരണത്താലാണ് താരത്തിന് ചാമ്പ്യൻസ് ലീഗിലെ ആദ്യപാദം നഷ്ടമാവുക. അത് മാത്രമല്ല, താരമിപ്പോൾ പരിക്കിന്റെ പിടിയിലുമാണ്.ബൾഗേറിയക്കെതിരായ ഇറ്റലിയുടെ മത്സരത്തിൽ താരത്തിന് ഇഞ്ചുറി പിടിപ്പെട്ടിരുന്നു. തൈ ഇഞ്ചുറിയായിരുന്നു താരത്തിന് സ്ഥിരീകരിക്കപ്പെട്ടിരുന്നത്.ഇതോടെ ലില്ലെക്കെതിരെയുള്ള മത്സരം നഷ്ടമാവുമെന്നുറപ്പായിരുന്നു.
Verratti will miss the first leg of PSG's #UCL quarter-final after testing positive for COVID-19 👇https://t.co/Pb2qHRS7vR pic.twitter.com/AyQOjMrUcU
— MARCA in English (@MARCAinENGLISH) April 2, 2021
എന്നാൽ കോവിഡ് കൂടെ സ്ഥിരീകരിച്ചതോടെ ബയേണിനെതിരെയും താരം ഉണ്ടാവില്ല എന്നുറപ്പാവുകയായിരുന്നു.ഏപ്രിൽ ഏഴാം തിയ്യതി രാത്രിയാണ് പിഎസ്ജി ബയേണുമായി ഏറ്റുമുട്ടുക.ബയേണിന്റെ മൈതാനത്ത് വെച്ചാണ് ഈ മത്സരം നടക്കുക.ഏപ്രിൽ പതിമൂന്നാം തിയ്യതിയാണ് രണ്ടാം പാദ മത്സരം നടക്കുക. ഈ മത്സരത്തിൽ താരം തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.പിഎസ്ജിയെ സംബന്ധിച്ചിടത്തോളം ഇത് തിരിച്ചടിയാണ്.ഇന്നത്തെ മത്സരത്തിൽ ലില്ലെയെ കീഴടക്കി ഒന്നാം സ്ഥാനം ഭദ്രമാക്കാനുറച്ചാവും ഇന്ന് പിഎസ്ജി കളത്തിലേക്കിറങ്ങുക.
🎙️💬
— Paris Saint-Germain (@PSG_English) April 2, 2021
On the eve of #PSGLOSC Mauricio Pochettino answered questions from #PSGtv and from the media👇https://t.co/RrthF5ZFln