കുറ്റമാരോപിക്കാൻ എളുപ്പമുള്ള വ്യക്തിയാണ് മെസ്സി, താരമല്ല ഗോൾ വഴങ്ങുന്നതെന്നോർക്കണം, കൂമാൻ പറയുന്നു !

ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന തീപ്പാറും പോരാട്ടത്തിന് സാക്ഷ്യം വഹിക്കാനുള്ള ഒരുക്കത്തിലാണ് ഫുട്ബോൾ ലോകം. യുവന്റസും എഫ്സി ബാഴ്സലോണയും തമ്മിൽ ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30-ന് ക്യാമ്പ് നൗവിൽ വെച്ച് കൊമ്പുകോർക്കുകയാണ്. ഏതായാലും മത്സരത്തിന് മുന്നോടിയായി മെസ്സിക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് പരിശീലകൻ റൊണാൾഡ് കൂമാൻ. ഇന്നലെ നടന്ന പത്രസമ്മേളനത്തിന് കൂമാൻ മെസ്സിയെ പിന്തുണച്ചത്.

എല്ലാവരും മെസ്സിയെയാണ് കുറ്റപ്പെടുത്തുന്നതെന്നും കുറ്റമാരോപിക്കാൻ എളുപ്പമുള്ള വ്യക്തിയാണ് മെസ്സി എന്നുമാണ് കൂമാൻ പറഞ്ഞത്. ലോകത്തിലെ ഏറ്റവും മികച്ച താരമായത് കൊണ്ടാണ് എല്ലാവരും ഇങ്ങനെ സംഭവിക്കുന്നതെന്നും കൂമാൻ കൂട്ടിച്ചേർത്തു. പ്രശ്നം മെസ്സിക്കല്ലെന്നും ടീമിനാണ് എന്നുമാണ് കൂമാൻ വ്യക്തമാക്കിയത്. മെസ്സിയല്ല ഗോൾ വഴങ്ങുന്നതെന്നും കൂമാൻ കൂട്ടിച്ചേർത്തു.

” മത്സരത്തെ കുറിച്ച് മെസ്സിയുമായി ചർച്ച ചെയ്യുക എന്നതാണ് ഞാൻ ഇപ്പോൾ ആഗ്രഹിക്കുന്ന കാര്യം. മറ്റേത് താരത്തെ പോലെയും മറ്റേത് ക്യാപ്റ്റൻമാരെ പോലെയും ഞാൻ അദ്ദേഹവുമായി ആശയവിനിമയം നടത്താറുണ്ട്. പുറത്തു നിന്നുള്ള പ്രശ്നങ്ങളിൽ ഇടപെട്ടു കൊണ്ട് നമ്മൾ ഊർജ്ജം ചിലവഴിക്കേണ്ട ഒരു ആവശ്യവുമില്ല. ഒരു പരിശീലകൻ എന്ന നിലയിൽ ഓരോ താരത്തിൽ നിന്നും പരമാവധി മികച്ച പ്രകടനം പുറത്തെടുപ്പിക്കാനാണ് ഞാൻ ശ്രമിക്കുന്നത്. ഞങ്ങളുടെ ആക്രമണനിരയിൽ, ഒട്ടുമിക്ക നീക്കങ്ങളും വരുന്നത് മെസ്സിയുടെ ബൂട്ടുകളിൽ നിന്നാണ്. എല്ലാവർക്കും കുറ്റപ്പെടുത്താൻ എളുപ്പമുള്ള വ്യക്തിയാണ് അദ്ദേഹം. എന്തെന്നാൽ അദ്ദേഹം ലോകത്തിലെ ഏറ്റവും മികച്ച താരമാണ്. പക്ഷെ പ്രതിരോധത്തിലെ പിഴവുകൾ മെസ്സിയല്ല വരുത്തിവെക്കുന്നത് എന്നോർക്കണം. അവർ ഗോളുകൾ നേടുമ്പോൾ ഇവിടെ വഴങ്ങാതിരിക്കാനാണ് നോക്കേണ്ടത് ” കൂമാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *