കളിക്കളത്തിൽ മെസ്സിയുമായുള്ള ഉരസൽ? വിശദീകരിച്ച് പരേഡസ്!

ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടറിൽ തന്നെ എഫ്സി ബാഴ്സലോണയെ പുറത്താക്കിയത് പിഎസ്ജിയായിരുന്നു. ഇരു പാദങ്ങളിലുമായി 5-2 ന്റെ വമ്പൻവിജയമാണ് ബാഴ്സക്ക് മേൽ പിഎസ്ജി നേടിയത്. മത്സരത്തിന്റെ രണ്ടാം പാദത്തിൽ മെസ്സിയെ പൂട്ടുന്നതിന്റെ ഉത്തരവാദിത്തം ഭാഗികമായി വഹിച്ചിരുന്നത് പിഎസ്ജിയുടെ മധ്യനിര താരം ലിയാൻഡ്രോ പരേഡസായിരുന്നു. ഒന്ന് രണ്ട് തവണ മെസ്സിയെ പരേഡസ് ശാരീരികമായി നേരിടുകയും ചെയ്തു. ഏതായാലും ഈയൊരു വിഷയത്തിൽ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് പരേഡസ്. സാധാരണരീതിയിൽ മത്സരത്തിൽ സംഭവിക്കുന്ന ചില നോൺസെൻസുകൾ മാത്രമാണ് അന്ന് സംഭവിച്ചത് എന്നാണ് പരേഡസിന്റെ വിശദീകരണം.സ്വന്തം സഹോദരനോ അച്ഛനോ ആയാൽ പോലും കളിക്കളത്തിൽ ഇത്തരം കാര്യങ്ങൾ സംഭവിച്ചേക്കാമെന്നും പരേഡസ് കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം അർജന്റൈൻ മാധ്യമമായ ടിവൈസി സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് പരേഡസ് മെസ്സിയെ പൂട്ടിയതിനെ കുറിച്ച് വിശദീകരിച്ചത്.

” അതൊന്നുമില്ലായിരുന്നു.കളിക്കളത്തിൽ സാധാരണ രീതിയിൽ സംഭവിക്കാറുള്ള നോൺസെൻസ് മാത്രമായിരുന്നു അത്‌.മത്സരത്തിലെ നോർമൽ ഹീറ്റഡായ ഒരു നിമിഷം മാത്രമായിരുന്നു അത്‌.എനിക്കറിയാമായിരുന്നു മെസ്സിക്ക് ചാലഞ്ചുകൾ ഒന്നും ഇഷ്ടപ്പെടില്ലെന്ന്.മെസ്സി തന്നെ ചില സമയത്ത് ചെറിയ ചവിട്ടുകൾ എനിക്ക് തന്നു.പക്ഷെ ഇതെല്ലാം എല്ലാ വ്യക്തികൾക്കും എല്ലാ മത്സരത്തിലും സംഭവിക്കുന്നതാണ്.ഇനി കളിക്കളത്തിൽ എന്റെ അച്ഛനോ സഹോദരനോ അതല്ലെങ്കിൽ ഉറ്റസുഹൃത്തുക്കളോ ആയാലും ഇതൊക്കെ തന്നെയാണ് സംഭവിക്കുക ” പരേഡസ് പറഞ്ഞു.ഈ സീസണിൽ മെസ്സി പിഎസ്ജിയിൽ എത്തുന്നതിനെ കുറിച്ച് ഒട്ടേറെ തവണ സംസാരിച്ച താരമാണ് പരേഡസ്. എന്നാൽ പിഎസ്ജി തന്നെ പിന്നീട് ഇക്കാര്യത്തെ കുറിച്ച് സംസാരിക്കരുതെന്ന് പറഞ്ഞ് വിലക്കേർപ്പെടുത്തിയതായി പരേഡസ് തന്നെ വെളിപ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *