എന്തുകൊണ്ട് മെസ്സി ബെസ്റ്റ് പ്ലെയർ ലിസ്റ്റിൽ?
യുവേഫയുടെ വിശദീകരണം.

2022/23 സീസണിലെ യുവേഫ മെൻസ് പ്ലെയർ ഓഫ് ദി ഇയർ അവാർഡിനുള്ള ഷോർട്ട് ലിസ്റ്റ് ഇന്ന് യുവേഫ പ്രസിദ്ധീകരിച്ചിരുന്നു.മൂന്ന് പേരുടെ ലിസ്റ്റാണ് ഇവർ പ്രസിദ്ധീകരിച്ചിട്ടുള്ളത്.സൂപ്പർ താരം ലയണൽ മെസ്സി, മാഞ്ചസ്റ്റർ സിറ്റിയുടെ മിന്നും താരങ്ങളായ ഡി ബ്രൂയിന,ഹാലന്റ് എന്നിവരാണ് മൂന്ന് പേരുടെ ലിസ്റ്റിൽ ഇടം കണ്ടെത്തിയിട്ടുള്ളത്. ഓഗസ്റ്റ് 31 തീയതിയാണ് വിജയികളെ പ്രഖ്യാപിക്കുക.

എന്തുകൊണ്ട് ലയണൽ മെസ്സി ലിസ്റ്റിൽ ഇടം നേടി. അതിനുള്ള ഒരു വിശദീകരണം ഇപ്പോൾ യുവേഫ തന്നെ നൽകിയിട്ടുണ്ട്. കഴിഞ്ഞ സീസണിലെ മെസ്സിയുടെ പ്രകടനം തന്നെയാണ് ഇവർ ചൂണ്ടിക്കാണിച്ചിട്ടുള്ളത്.ലീഗ് വൺ കിരീടവും വേൾഡ് കപ്പ് കിരീടവും വേൾഡ് കപ്പിലെ മികച്ച പ്രകടനവുമാണ് യുവേഫ ചൂണ്ടിക്കാണിക്കുന്നത്.

വേൾഡ് കപ്പിലെ ഗോൾഡൻ ബോൾ പുരസ്കാരവും ഇവർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.ചാമ്പ്യൻസ് ലീഗിലെ 4 ഗോളുകളും നാല് അസിസ്റ്റുകളും, ലീഗ് വണ്ണിലെ 16 ഗോളുകളും 16 അസിസ്റ്റുകളും, വേൾഡ് കപ്പിലെ മികച്ച പ്രകടനവും ഗോൾഡൻ ബോളും, അർജന്റീനക്ക് വേണ്ടി നൂറിലധികം ഗോളുകൾ നേടിയതുമൊക്കെയാണ് യുവേഫ വിശദീകരണമായി കൊണ്ട് നൽകുന്നത്.ലയണൽ മെസ്സിക്ക് തന്നെയാണ് പുരസ്കാര സാധ്യത കൽപ്പിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *