ഇങ്ങനെ കളിച്ചാൽ എവിടെയുമെത്തില്ല : MNM നെതിരെ വിമർശനവുമായി ഹെൻറി!

കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് പിഎസ്ജിയെ മാഞ്ചസ്റ്റർ സിറ്റി പരാജയപ്പെടുത്തിയത്. രണ്ട് ടീമുകളും പ്രീ ക്വാർട്ടറിലേക്ക് യോഗ്യത നേടിയെങ്കിലും പിഎസ്ജിക്ക് രണ്ടാം സ്ഥാനക്കാരായി കൊണ്ട് ഫിനിഷ് ചെയ്യേണ്ടി വന്നേക്കും. ഇത് പ്രീ ക്വാർട്ടറിൽ കാര്യങ്ങളെ കൂടുതൽ കടുപ്പമാക്കും.

ഇപ്പോഴിതാ പിഎസ്ജിക്കെതിരെയും MNM ത്രയത്തിനെതിരെയും വിമർശനങ്ങൾ ഉയർത്തി കൊണ്ട് രംഗത്ത് വന്നിരിക്കുകയാണിപ്പോൾ മുൻ ഫ്രഞ്ച് ഇതിഹാസമായ തിയറി ഹെൻറി. പിഎസ്ജിയുടെ മുന്നേറ്റനിര ഡിഫൻസിൽ കൂടി ശ്രദ്ദിക്കേണ്ടതിന്റെ ആവിശ്യകതയാണ് ഇദ്ദേഹം ചൂണ്ടി കാണിച്ചത്.ഹെൻറിയുടെ വാക്കുകൾ സിബിഎസ് സ്പോർട്സ് റിപ്പോർട്ട്‌ ചെയ്യുന്നത് ഇങ്ങനെയാണ്.

” നിങ്ങൾക്ക്‌ ചാമ്പ്യൻസ് ലീഗ് കിരീടം നേടണമെങ്കിൽ, ഏഴ് താരങ്ങൾ മാത്രം ഡിഫൻഡ് ചെയ്തു കളിച്ചാൽ പോരാ.അത് അസാധ്യമാണ്. നിങ്ങൾ ആരാണ് എന്നുള്ളത് ഞാൻ കാര്യമാക്കുന്നില്ല. ഫുൾ ബാക്കുമാർ സ്ഥാനം തെറ്റുന്ന സമയത്ത് അത് ഡിഫൻസിനെ നല്ല രൂപത്തിൽ ബാധിക്കുന്നുണ്ട്.ചാമ്പ്യൻസ് ലീഗ് സ്വന്തമാക്കണമെങ്കിൽ, മുന്നേറ്റത്തിലെ മൂന്ന് പേരും ഡിഫൻസിൽ കൂടി സഹായിക്കേണ്ടതുണ്ട്.ഫ്രാൻസിലെ ടീമുകൾക്കെതിരെ ഇത് പ്രശ്നമുണ്ടാവില്ല. പക്ഷേ സിറ്റിക്കെതിരെ അത് പ്രശ്നമായിരുന്നു. MNM നെ പിൻവലിക്കാൻ സാധിക്കാത്തത് കൊണ്ടാണ് പോച്ചെ ഗുയയെ പിൻവലിച്ച് ഡി മരിയയെ ഇറക്കിയത്. അതും തിരിച്ചടിയായി ” ഹെൻറി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *