അത്ഭുതപ്പെടുത്തുകയല്ല, മതിപ്പുളവാക്കുകയാണ് വിനീഷ്യസ് ചെയ്തത്, താരത്തെ പുകഴ്ത്തി ക്ലോപ്!
ഇന്ന് ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന രണ്ടാം പാദ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ റയലും ലിവർപൂളും ഒരിക്കൽ കൂടി മുഖാമുഖം വരികയാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30-ന് ലിവർപൂളിന്റെ മൈതാനമായ ആൻഫീൽഡിൽ വെച്ചാണ് മത്സരം അരങ്ങേറുക. ആദ്യമത്സരത്തിൽ ലിവർപൂളിനെ 3-1 ന് തകർത്തു വിട്ടതിന്റെ തികഞ്ഞ ആത്മവിശ്വാസത്തിലാണ് റയൽ ഇന്ന് കളത്തിലേക്കിറങ്ങുക. ആ മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിക്കൊണ്ട് തിളങ്ങി നിന്നത് ബ്രസീലിയൻ യുവതാരം വിനീഷ്യസ് ജൂനിയറായിരുന്നു. താരത്തിന്റെ ആ മത്സരത്തിലെ പ്രകടനത്തെ പ്രശംസിച്ചിരിക്കുകയാണ് ലിവർപൂൾ പരിശീലകൻ യുർഗൻ ക്ലോപ്. വിനീഷ്യസ് തന്നെ അത്ഭുതപ്പെടുത്തുകയല്ല മറിച്ച് ഇമ്പ്രസ് ചെയ്യിക്കുകയാണ് ഉണ്ടായത് എന്നാണ് ക്ലോപ് പറഞ്ഞിട്ടുള്ളത്. ഇന്നത്തെ മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ക്ലോപ്.
🗣 "Vinicius didn't surprise me, he impressed me…"
— MARCA in English (@MARCAinENGLISH) April 14, 2021
Klopp knows how dangerous the Brazilian can behttps://t.co/glMDnH915D pic.twitter.com/QNYX9ZOoDZ
” വിനീഷ്യസിന്റെ പ്രകടനത്തിൽ ഞാൻ അത്ഭുതപ്പെട്ടില്ല. മറിച്ച് ഇമ്പ്രസ്ഡാവുകയാണ് ചെയ്തത്.തീർച്ചയായും അദ്ദേഹം ഒരു അസാധാരണമായ പ്രതിഭക്കുടമയാണ്.റയൽ അദ്ദേഹത്തെ സൈൻ ചെയ്യുന്നതിന് മുന്നേ തന്നെ അദ്ദേഹത്തെ കുറിച്ച് എല്ലാവർക്കുമറിയാമായിരുന്നു. അദ്ദേഹം റയലിൽ എത്തിയതിന് ശേഷം ഒരുപാട് മെച്ചപ്പെട്ടു.വിനീഷ്യസ് നേടിയ രണ്ടാം ഗോൾ ഒരുപക്ഷെ ഞങ്ങൾക്ക് തടയാൻ സാധിക്കുമായിരുന്നു. എന്നാൽ അദ്ദേഹം നേടിയ ആദ്യഗോൾ മികച്ചതായിരുന്നു. ആ ലോങ്ങ് ബോളും ആ ഫസ്റ്റ് ടച്ചും ആ ഫിനിഷിങ്ങും ഏറെ മികച്ചതായിരുന്നു.അദ്ദേഹത്തിന് പാസുകൾ ലഭിക്കുന്നത് പരമാവധി ഒഴിവാക്കാൻ ഞങ്ങൾ ശ്രമിച്ചിരുന്നു.ശരിക്കും അതൊരു വലിയ ടാസ്ക്ക് ആയിരിക്കും. യഥാർത്ഥത്തിൽ അദ്ദേഹം എന്നെ അത്ഭുതപ്പെടുത്തുന്നതിന് പകരം മതിപ്പുളവാക്കുയാണ് ചെയ്തത് ” ക്ലോപ് പറഞ്ഞു.
Vinicius and Kroos on Jürgen Klopp's mind
— AS English (@English_AS) April 13, 2021
Tomorrow Real Madrid will run out against Liverpool at M⃥e⃥l⃥w⃥o⃥o⃥d⃥ Anfield 🏟️#LIVRMA #UCL https://t.co/VFiLqOFLnz