വിശ്വരൂപം പുറത്തെടുത്ത് നെയ്മർ, പിഎസ്ജിക്ക് മുന്നിൽ ഇസ്താംബൂൾ തകർന്നടിഞ്ഞു !
ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ പിഎസ്ജിക്ക് കൂറ്റൻ വിജയം. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ഇസ്താംബൂളിനെ പിഎസ്ജി തകർത്തു തരിപ്പണമാക്കി വിട്ടത്. സൂപ്പർ താരം നെയ്മർ ജൂനിയർ വിശ്വരൂപം പുറത്തെടുത്തപ്പോൾ ഇസ്താംബൂളിന് പിടിച്ചു നിൽക്കാനായില്ല. ഹാട്രിക് നേടിയ നെയ്മറും ഇരട്ടഗോളുകൾ നേടിയ എംബാപ്പെയുമാണ് പിഎസ്ജിയുടെ വിജയത്തിന് ചുക്കാൻ പിടിച്ചത്.
ജയത്തോടെ ഗ്രൂപ്പിൽ ഒന്നാമതായി കൊണ്ട് തന്നെ പ്രീ ക്വാർട്ടറിലേക്ക് മുന്നേറാൻ പിഎസ്ജിക്ക് സാധിച്ചു. രണ്ടാം സ്ഥാനം നേടിയ ആർബി ലീപ്സിഗും പ്രീ ക്വാർട്ടറിലേക്ക് മുന്നേറിയിട്ടുണ്ട്. മത്സരത്തിന്റെ 21,38, 50 മിനുട്ടുകളിലാണ് നെയ്മർ വലകുലുക്കിയത്. 42, 62 മിനിറ്റുകളിൽ എംബാപ്പെ ഗോൾ കണ്ടെത്തി. ഏറെ മത്സരങ്ങൾക്ക് ശേഷമാണ് എംബാപ്പെ ചാമ്പ്യൻസ് ലീഗിൽ ഗോൾ നേടുന്നത്.
FULL-TIME: @PSG_English win 5⃣-1⃣
— Paris Saint-Germain (@PSG_English) December 9, 2020
We finish top in Group H! #PSGIBFK
🔴🔵 #ICICESTPARIS pic.twitter.com/zWydsrraN8
നെയ്മർ,എംബാപ്പെ എന്നിവരെ മുൻ നിർത്തിയാണ് പിഎസ്ജി ആക്രമണങ്ങൾ നെയ്തത്. മത്സരത്തിന്റെ 21-ആം മിനുട്ടിൽ വെറാറ്റിയുടെ പാസ് സ്വീകരിച്ച നെയ്മർ മനോഹരമായ ഒരു ഷോട്ടിലൂടെ വലകുലുക്കുകയായിരുന്നു. 38-ആം മിനിറ്റിൽ എംബാപ്പെയുടെ പാസിൽ നിന്നും നെയ്മർ രണ്ടാം ഗോൾ കണ്ടെത്തി. 42-ആം മിനുട്ടിൽ ലഭിച്ച പെനാൽറ്റി എംബാപ്പെ എടുക്കുകയും ലക്ഷ്യം കാണുകയും ചെയ്തു. 50-ആം മിനുട്ടിൽ ഡിമരിയയുടെ അസിസ്റ്റിൽ നിന്ന് നെയ്മർ ഹാട്രിക് തികച്ചു. 57-ആം മിനുട്ടിൽ ടോപാൽ ഇസ്താംബൂളിന്റെ ആശ്വാസഗോൾ കണ്ടെത്തി. എന്നാൽ 62-ആം മിനിറ്റിൽ ഡിമരിയയുടെ അസിസ്റ്റിൽ നിന്നും ഗോൾ നേടിക്കൊണ്ട് പിഎസ്ജി ഗോൾപട്ടിക പൂർത്തിയാക്കുകയായിരുന്നു.
⚽️ @neymarjr #PSGIBFK pic.twitter.com/ADDt8woUaU
— Paris Saint-Germain (@PSG_English) December 9, 2020