യൂറോപ്യൻ സൂപ്പർ ലീഗിൽ ബാഴ്‌സ പങ്കെടുക്കുമെന്ന് ബർതോമ്യു, മണ്ടത്തരമെന്ന് ലാലിഗ പ്രസിഡന്റ് !
ഇന്നലെയായിരുന്നു എഫ്സി ബാഴ്സലോണ പ്രസിഡന്റ് ബർതോമ്യു ബാഴ്‌സയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും രാജിവെച്ചത്. എന്നാൽ അതിന് മുമ്പ് അദ്ദേഹം ഒരു വിപ്ലവകരമായ ഒരു തീരുമാനം കൈകൊണ്ടതായി പുറത്തു വിട്ടിരുന്നു. എഫ്സി ബാഴ്‌സലോണ യൂറോപ്യൻ സൂപ്പർ ലീഗ് കളിക്കാനുള്ള ക്ഷണം സ്വീകരിച്ചുവെന്നും ബാഴ്സയുടെ സാമ്പത്തികപ്രശ്നങ്ങൾക്ക് ഒരു പരിധി വരെ പരിഹാരം കാണാൻ അതിന് സാധിക്കുമെന്നുമാണ് അദ്ദേഹം അറിയിച്ചത്. ” ഞാൻ ഒരു അസാധാരണമായ ഒരു വാർത്തയാണ് പുറത്ത് വിടുന്നത്. ഫുട്ബോൾ ക്ലബുകൾക്കിടയിൽ നടത്തപ്പെടുന്ന യൂറോപ്യൻ സൂപ്പർ ലീഗിലേക്കുള്ള ക്ഷണം ഞങ്ങൾ സ്വീകരിച്ചിട്ടുണ്ട്. അത്പോലെ തന്നെ ക്ലബ് വേൾഡ് കപ്പിന്റെ പുതിയ ഫോർമാറ്റും ഞങ്ങൾ അംഗീകരിച്ചിട്ടുണ്ട്. യൂറോപ്യൻ സൂപ്പർ ലീഗിന് ക്ലബ്ബിന്റെ സാമ്പത്തികപ്രശ്നങ്ങൾക്ക് പരിഹാരം കാണാനാവും ” ഇതാണ് ബർതോമ്യു പറഞ്ഞത്. ഈ യൂറോപ്യൻ സൂപ്പർ ലീഗ് എന്നുള്ളത് യഥാർത്ഥത്തിൽ ഒരു ആശയമാണ്. അതിനിതുവരെ യുവേഫയുടെ അംഗീകാരം ലഭിച്ചിട്ടില്ല.
Barcelona in the European Super League? 👀
— Goal News (@GoalNews) October 28, 2020
ചാമ്പ്യൻസ് ലീഗിന്റെ പകരമെന്നോണമാണ് ഈ സൂപ്പർ ലീഗിനെ നിർദേശിക്കപ്പെടുന്നത്. 2022-ഓടെ തുടങ്ങനാണ് ഇത് ഉദ്ദേശിക്കുന്നത്. പതിനാറോ പതിനെട്ടോ ടീമുകൾ ഉണ്ടാവുമെന്നാണ് അറിയാൻ കഴിയുന്നത്. പ്രീമിയർ ലീഗിൽ നിന്നും അഞ്ച് ക്ലബുകൾ ഉണ്ടായേക്കും. അങ്ങനെ ലീഗുകളിലെ ഏറ്റവും മികച്ച ക്ലബുകളെ തിരഞ്ഞെടുത്തു കൊണ്ടാണ് ഈ യൂറോപ്യൻ സൂപ്പർ ലീഗ് നടത്താൻ ഉദ്ദേശിക്കുന്നത്. എന്നാൽ ഇതിൽ ഇതുവരെ വ്യക്തത കൈവന്നിട്ടില്ല. എന്തെന്നാൽ യൂറോപ്യൻ സൂപ്പർ ലീഗ് ഇതുവരെ ഔദ്യോഗികമായിട്ടില്ല. അതിനുള്ള നീക്കങ്ങൾ നടക്കുന്നുണ്ട് എന്ന് മാത്രം. പക്ഷെ ബാഴ്സ അതിലേക്കുള്ള ക്ഷണം സ്വീകരിച്ചു കഴിഞ്ഞു എന്നാണ് ബർതോമ്യു അറിയിച്ചത്. എന്നാൽ ലാലിഗ പ്രസിഡന്റ് ടെബാസ് ഇതിനെതിരെ വിമർശനമുയർത്തിയിട്ടുണ്ട്. ബർതോമ്യു ഒരു അബദ്ദം കൂടി ചെയ്തു കൊണ്ടാണ് ക്ലബ് വിടുന്നതെന്നും അദ്ദേഹത്തിന്റെ അറിവില്ലായ്മയും അജ്ഞതയുമാണ് അദ്ദേഹം ഒരിക്കൽ കൂടി വെളിവാക്കിയതെന്നും ടെബാസ് പറഞ്ഞു. ഏതായാലും ഈ യൂറോപ്യൻ സൂപ്പർ ലീഗിന്റെ കാര്യത്തിൽ വ്യക്തതക്ക് വേണ്ടി കാത്തിരിക്കേണ്ടിയിരിക്കുന്നു.
Shots fired 🔫
— Goal News (@GoalNews) October 27, 2020