യുണൈറ്റഡും ഇൻ്ററും കളത്തിൽ, യൂറോപ്പ ലീഗിൽ ഇന്ന് തീപാറും
യുവേഫ യൂറോപ്പ ലീഗിൻ്റെ ക്വോർട്ടർ ഫൈനൽ മത്സരങ്ങൾ ഇന്നും നാളെയുമായി നടക്കുകയാണ്. ക്വോർട്ടർ ഫൈനൽ മുതലുള്ള എല്ലാ റൗണ്ടുകളിലും ഏകപാദ മത്സരങ്ങളാണുള്ളത്. എല്ലാ മത്സരങ്ങൾക്കും ജർമ്മനിയാണ് വേദിയാവുക. ഇന്ന് രണ്ട് മത്സരങ്ങളാണുള്ളത്. മാഞ്ചസ്റ്റർ യുണൈറ്റഡ് FC കോപ്പൻ ഹേഗനെ നേരിടുമ്പോൾ ഇൻ്റർ മിലാൻ്റെ മത്സരം ബയർ ലെവർക്യൂസനുമായിട്ടാണ്. ഇന്ത്യൻ സമയം നാളെ പുലർച്ചെ 12:30നാണ് രണ്ട് മത്സരങ്ങളുടെയും കിക്കോഫ് .
😎 The quarter-finals are set!
— UEFA Europa League (@EuropaLeague) August 6, 2020
🤔 Who will reach the last 4?#UEL pic.twitter.com/1NjZwCdYYU
പ്രീ ക്വോർട്ടറിൽ ഓസ്ട്രിയൻ ക്ലബ്ബ് LASKനെ ഇരുപാദങ്ങളിലുമായി 7-1ന് തകർത്ത് വിട്ടാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ക്വോർട്ടർ ഫൈനലിൽ കടന്നത്. ഇസ്താൻബൂൾ ബസക്സെഹറിനെ അഗ്രിഗേറ്റ് സ്കോർ 3-1ന് മറികടന്നാണ് കോപ്പൻ ഹേഗൻ ക്വോർട്ടറിലെത്തിയത്. പ്രീ ക്വോർട്ടറിൽ ഇൻ്റർ മിലാൻ മറികടന്നത് സ്പാനിഷ് ക്ലബ്ബ് ഗെറ്റാഫെയെയാണ്. ഏകപാദ പ്രീ ക്വോർട്ടറിൽ ഏകപക്ഷീയമായ 2 ഗോളുകൾക്കായിരുന്നു അവരുടെ വിജയം. അതേ സമയം സ്കോട്ടിഷ് ക്ലബ്ബ് റേഞ്ചേഴ്സിനെ ദ്വിപാദ പ്രീ ക്വോർട്ടറിൽ 4-1ന് തോൽപ്പിച്ചാണ് ബയർ ലെവർക്യൂസെൻ ക്വോർട്ടർ ഫൈനലിന് യോഗ്യത നേടിയത്.
🧤 The manager's latest squad update includes a word on our goalkeepers…#MUFC #UEL
— Manchester United (@ManUtd) August 9, 2020