ഭാവിയിലെ മെസ്സിയും നെയ്മറുമൊക്കെ അവിടെയുണ്ട്:പിഎസ്ജിയെ നേരിടും മുൻപ് കൊമ്പനി പറഞ്ഞത്!
ഇന്ന് യുവേഫ ചാമ്പ്യൻസ് ലീഗിൽ ഒരു കിടിലൻ പോരാട്ടം ഫുട്ബോൾ ആരാധകരെ കാത്തിരിക്കുന്നുണ്ട്. ഫ്രഞ്ച് കരുത്തരായ പിഎസ്ജിയുടെ എതിരാളികൾ ജർമ്മൻ കരുത്തരായ ബയേൺ മ്യൂണിക്കാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30ന് ബയേണിന്റെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക. പോയിന്റ് പട്ടികയിൽ മുന്നോട്ട് വരണമെങ്കിൽ പിഎസ്ജിക്കും ബയേണിനും ഒരുപോലെ നിർണായകമാണ് ഈ മത്സരം.
ഈ മത്സരത്തിന് മുന്നോടിയായി പിഎസ്ജിയെ കുറിച്ച് ചില കാര്യങ്ങൾ ബയേണിന്റെ പരിശീലകനായ വിൻസന്റ് കൊമ്പനി പറഞ്ഞിട്ടുണ്ട്. മെസ്സിയും നെയ്മറുമൊക്കെ പിഎസ്ജി വിട്ടെങ്കിലും അവരുടെ നിലവാരത്തിലേക്ക് എത്താൻ കഴിയുന്ന ഒരു പിടി താരങ്ങൾ പിഎസ്ജിയിൽ ഉണ്ട് എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.പരിശീലകന്റെ വാക്കുകൾ ഇപ്രകാരമാണ്.
” യൂറോപ്പിലെ ഏറ്റവും വലിയ ക്ലബ്ബുകളിൽ ഒന്നിനെതിരെയാണ് ഞങ്ങൾ ഇപ്പോൾ കളിക്കാൻ പോകുന്നത്.അവർക്ക് ഒരുപാട് മികച്ച താരങ്ങൾ ഉണ്ട്.കൂടാതെ ഒരു വേൾഡ് ക്ലാസ് പരിശീലകനും ഉണ്ട്. ഒരുപാട് പ്രതിഭകൾ ഉള്ള ടീമാണ് അവരുടേത്.മെസ്സിയും നെയ്മറും ഇല്ലെങ്കിലും അവരുടെ നിലവാരത്തിലേക്ക് എത്താൻ സാധിക്കുന്ന ഒരുപിടി താരങ്ങൾ അവിടെയുണ്ട്.ഒരുപാട് മികച്ച താരങ്ങൾ ഉള്ളതുകൊണ്ടുതന്നെ ഈ മത്സരം ഒരിക്കലും ബോറിങ് ആയിരിക്കില്ല ” ഇതാണ് ബയേൺ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഇനി രണ്ട് ടീമുകളുടെയും സാധ്യത ഇലവൻ കൂടി പരിശോധിക്കാം.അത് താഴെ നൽകുന്നു.
നിലവിൽ പോയിന്റ് പട്ടികയിൽ 25ആം സ്ഥാനത്താണ് പിഎസ്ജിയുള്ളത്. 4 മത്സരങ്ങളിൽ നിന്ന് കേവലം ഒരു വിജയം മാത്രമാണ് അവർക്ക് നേടാൻ കഴിഞ്ഞിട്ടുള്ളത്. അതുകൊണ്ടുതന്നെ ഈ മത്സരത്തിൽ അവർക്ക് വിജയം അനിവാര്യമാണ്.