ബാഴ്സയെ അടിച്ചു പഞ്ചറാക്കി ബയേൺ, മത്സരത്തിലെ പ്ലയെർ റേറ്റിംഗ് അറിയാം !

ഒന്ന് പൊരുതാൻ പോലുമാവാതെ അതിദയനീയമായാണ് എഫ്സി ബാഴ്സലോണ ഇന്നലെ ബയേണിന് മുന്നിൽ കീഴടങ്ങിയത്. എട്ട് ഗോളുകളാണ് ബയേണിന്റെ താരനിര ടെർസ്റ്റീഗന്റെ വലയിലേക്ക് ഇട്ടുനൽകിയത്. ഒന്നും ചെയ്യാനാവാതെ മെസ്സിയും കൂട്ടരും കണ്ണുമിഴിച്ചു നിന്നു. കളിയുടെ മുഴുവൻ നിയന്ത്രണവും ബയേണിന്റെ കൈകളിലായിരുന്നു. ബാഴ്സയുടെ പ്രതിരോധം ചീട്ടുകൊട്ടാരം കണക്കെ തകർന്നു വീണു.തന്റെ കരിയറിലെ ഏറ്റവും വലിയ നാണക്കേടാണ് ഇന്നലെ ലിസ്ബൺ മെസ്സിക്ക് സമ്മാനിച്ചത്. മുള്ളറും ലെവന്റോസ്ക്കിയും കൂട്ടീഞ്ഞോയും ഗ്നാബ്രിയും ഡേവിസുമൊക്കെ തനി രൂപം പുറത്തെടുത്തപ്പോൾ ബാഴ്സ തവിടു പൊടിയാവുകയായിരുന്നു. ഇന്നലത്തെ മത്സരത്തിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് നേടിയത് മുള്ളർ ആണ്. ഹൂസ്‌കോർഡ് ഡോട്ട് കോമിന്റെ റേറ്റിംഗ് പ്രകാരം പത്തിൽ പത്തും നേടിയാണ് മുള്ളർ ഒന്നാമനായത്. മത്സരത്തിലെ റേറ്റിംഗ് താഴെ നൽകുന്നു.

എഫ്സി ബാഴ്സലോണ : 5.79
മെസ്സി : 6.8
സുവാരസ് : 7.5
വിദാൽ : 5.4
ഡിജോംഗ് : 5.7
ബുസ്ക്കെറ്റ്സ് : 5.7
റോബർട്ടോ : 5.9
ആൽബ : 6.0
ലെങ്ലെറ്റ്‌ : 4.9
പിക്വേ : 5.3
സെമെടോ : 5.3
ടെർസ്റ്റീഗൻ : 5.1
ഫാറ്റി : 5.6-സബ്
ഗ്രീസ്മാൻ : 6.2-സബ്

ബയേൺ : 7.71
ലെവന്റോസ്ക്കി : 9.5
പെരിസിച്: 7.6
മുള്ളർ : 10
ഗ്നാബ്രി : 8.6
ഗോറെട്സ്ക : 8.3
തിയാഗോ : 7.2
ഡേവിസ് : 8.3
അലാബ : 6.0
ബൊട്ടെങ് : 6.4
കിമ്മിച്ച് : 9.5
ന്യൂയർ : 7.1
സുലെ : 6.4-സബ്
ഹെർണാണ്ടസ് : 6.8-സബ്
ടോളിസോ : 6.3-സബ്
കോമാൻ : 6.9 സബ്
കൂട്ടീഞ്ഞോ : 8.6-സബ്

Leave a Reply

Your email address will not be published. Required fields are marked *