പ്രമുഖർ പുറത്ത്, ആധിപത്യം യുവതാരങ്ങൾക്ക്, ബാഴ്സയുടെ സ്‌ക്വാഡ് പുറത്ത് വിട്ടു !

നാപോളിയെ നേരിടാനുള്ള ബാഴ്സയുടെ ഇരുപത്തിരണ്ട് അംഗ സ്‌ക്വാഡ് എഫ്സി ബാഴ്സലോണ പുറത്ത് വിട്ടു. പരിശീലകൻ കീക്കേ സെറ്റിയൻ ആണ് സ്‌ക്വാഡ് തിരഞ്ഞെടുത്തത്. പരിക്ക് മൂലവും സസ്‌പെൻഷൻ കാരണവും ഒട്ടേറെ പ്രമുഖതാരങ്ങൾ സ്‌ക്വാഡിൽ നിന്ന് പുറത്തായിട്ടുണ്ട്. അതേസമയം ബാഴ്സലോണ ബിയിലെ താരങ്ങൾ ആണ് സ്‌ക്വാഡിൽ ആധിപത്യം പുലർത്തിയിരിക്കുന്നത്. ഒമ്പത് യുവതാരങ്ങളാണ് സെറ്റിയന്റെ സ്‌ക്വാഡിൽ ഇടംനേടിയിരിക്കുന്നത്. സാമുവൽ ഉംറ്റിറ്റി, ഉസ്മാൻ ഡെംബലെ എന്നിവർക്ക് പരിക്ക് മൂലം സ്‌ക്വാഡിൽ ഇടമില്ല. സസ്‌പെൻഷൻ ലഭിച്ച ബുസ്ക്കെറ്റ്സ്, ആർതുറോ വിദാൽ എന്നിവരെയും സ്‌ക്വാഡിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ട്രാൻസ്ഫറിനെ ചൊല്ലി ബാഴ്സയുമായി ഉടക്കിലായ ആർതറിനെയും സെറ്റിയൻ ഒഴിവാക്കിയിട്ടുണ്ട്.

തുടർന്ന് ഒമ്പതു യുവതാരങ്ങളെയാണ് ബാഴ്സ ബിയിൽ നിന്നും സെറ്റിയൻ തിരഞ്ഞെടുത്തിരിക്കുന്നത്. റിക്കി, പുജ്‌, അൻസു ഫാറ്റി, റൊണാൾഡ്‌ അറൗജോ എന്നിവർക്ക് പുറമെ ആറു യുവതാരങ്ങൾക്ക് സ്‌ക്വാഡിൽ ഇടമുണ്ട്. ഇനാകി പെന, മോഞ്ചു, മിൻഗെസ, കോൻറാഡ്, റെയിസ്, ജാൻഡ്രോ എന്നിവരാണ് ബാഴ്സലോണ ബിയിൽ നിന്നും ഇടംനേടിയ മറ്റു താരങ്ങൾ.ബാഴ്സലോണയുടെ മൈതാനത്ത് വെച്ചാണ് മത്സരം. ആദ്യപാദം 1-1 ന് സമനിലയിൽ പിരിഞ്ഞതിനാൽ ഇരുടീമുകൾക്കും ഏറെ നിർണായകമാണ്.

Leave a Reply

Your email address will not be published. Required fields are marked *