നെയ്മറും എംബപ്പേയും പിഎസ്ജിയിൽ തുടരുമോ? പോച്ചെട്ടിനോക്ക് പറയാനുള്ളത് ഇങ്ങനെ!

സൂപ്പർ താരങ്ങളായ നെയ്മറുടെയും എംബപ്പെയുടെയും ചിറകിലേറിയാണ് പിഎസ്ജി ചാമ്പ്യൻസ് ലീഗിൽ കുതിപ്പ് നടത്തുന്നത്. ബാഴ്‌സയെയും ബയേണിനെയും കീഴടക്കിയ പിഎസ്ജി ചാമ്പ്യൻസ് ലീഗിന്റെ സെമിയിൽ നേരിടുന്നത് മാഞ്ചസ്റ്റർ സിറ്റിയെയാണ്. എന്നാൽ ഈ സീസണോട് കൂടി നെയ്മറും എംബപ്പേയും പിഎസ്ജി വിടുമെന്ന് പലരും പുറത്ത് വിട്ടിരുന്നു.2022-ലാണ് ഇരുവരുടെയും കരാർ അവസാനിക്കുന്നത്. ഇതുവരെ കരാർ പുതുക്കാൻ ഇരുവരും തയ്യാറായിട്ടില്ല എന്നാണ് ഈ വാർത്തകൾക്കൊക്കെ ആധാരം. ഈയൊരു വിഷയത്തോട് പ്രതികരിച്ചിരിക്കുകയാണ് പിഎസ്ജിയുടെ പരിശീലകനായ മൗറിസിയോ പോച്ചെട്ടിനോ. ഇരുവരും ക്ലബ്ബിൽ തുടരുമെന്നാണ് തന്റെ പ്രതീക്ഷ എന്നാണ് പോച്ചെട്ടിനോ അറിയിച്ചിട്ടുള്ളത്.ചാമ്പ്യൻസ് ലീഗ് കിരീടവും ഇരുവരെയും നിലനിർത്തുക എന്നുമാണ് തന്റെ ലക്ഷ്യം എന്നാണ് പോച്ചെട്ടിനോ പ്രഖ്യാപിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം കഡേന സെറിനോട് സംസാരിക്കുകയായിരുന്നു പോച്ചെട്ടിനോ.

” ടീമിന്റെ ലക്ഷ്യം എന്നുള്ളത് മികച്ച താരങ്ങളെ നിലനിർത്തുക എന്നുള്ളതാണ്.ചാമ്പ്യൻസ് ലീഗ് കിരീടം നേടണം,നെയ്മറെയും എംബപ്പേയെയും നിലനിർത്തണം, ഇതാണ് എന്റെയും ലക്ഷ്യം.രണ്ട് പേരുടെയും കാര്യത്തിൽ ഞാൻ ആത്മവിശ്വാസമുള്ളവനാണ്.കഴിഞ്ഞ മൂന്ന് മാസത്തിനിടെ തന്നെ ഞങ്ങൾ നല്ല ബന്ധം സ്ഥാപിച്ചെടുത്തിട്ടുണ്ട്.രണ്ട് പേരും ക്ലബ്ബിനോട് നന്നായി ആത്മാർത്ഥ കാണിക്കുന്നവരാണ്.അവരെ പോലെയുള്ള താരങ്ങളെ ഏത് ടീമും നിലനിർത്താൻ ആഗ്രഹിക്കും.ഇരുവരും ക്ലബ്ബിൽ തുടരുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത് ” പോച്ചെട്ടിനോ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!