ചാമ്പ്യൻസ് ലീഗിലെ ഏറ്റവും അപകടകാരികളായ ടീമാണ് പിഎസ്ജി, മറ്റുള്ള ടീമുകൾക്ക് മുന്നറിയിപ്പ് നൽകി ടുഷേൽ !

യുവേഫ ചാമ്പ്യൻസ് ലീഗിലെ ഗ്രൂപ്പ്‌ റൗണ്ട് പോരാട്ടത്തിലെ ആദ്യ മത്സരത്തിന് ഒരുങ്ങുകയാണ് നിലവിലെ റണ്ണേഴ്‌സ് അപ്പായ പിഎസ്ജി. പക്ഷെ ആദ്യത്തെ മത്സരത്തിൽ തന്നെ പിഎസ്ജിക്ക് കനത്ത വെല്ലുവിളിയാണ് നേരിടേണ്ടി വരുന്നത്. പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡാണ് പിഎസ്ജിയുടെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30-നാണ് മത്സരം. പിഎസ്ജിയുടെ മൈതാനമായ പാർക്ക്‌ ഡി പ്രിൻസസിൽ വെച്ചാണ് മത്സരം നടക്കുന്നത്.എന്നാൽ മത്സരത്തിന് മുന്നോടിയായി പിഎസ്ജിയുടെ പരിശീലകൻ ടുഷേൽ ആത്മവിശ്വാസത്തോടെയാണ് സംസാരിച്ചത്.ചാമ്പ്യൻസ് ലീഗിലെ അപകടകാരികളായ ടീമാണ് തങ്ങളെന്നും ഞങ്ങളുടെ ആത്മവിശ്വാസവും താളവും ഞങ്ങൾ തിരിച്ചു പിടിച്ചിട്ടുണ്ടെന്നും മാഞ്ചസ്റ്റർ യുണൈറ്റഡിനെ വിലകുറച്ചു കാണുന്നില്ലെന്നും ടുഷേൽ കൂട്ടിച്ചേർത്തു. രണ്ട് വർഷം മുമ്പ് തങ്ങളെ പുറത്താക്കിയവരാണ് യുണൈറ്റഡെന്നും എന്നാൽ അവരുടെ വെല്ലുവിളി സ്വീകരിക്കാൻ തങ്ങൾ തയ്യാറായതായും ടുഷേൽ അറിയിച്ചു.

” മാർക്കിഞ്ഞോസും ഡ്രാക്സ്ലറും ഞങ്ങളോടൊപ്പം പരിശീലനം നടത്തിയിട്ടുണ്ട്. അവർക്ക് കളിക്കാനാവുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. മാർക്കോ വെറാറ്റി, മൗറോ ഇകാർഡി, ലിയാൻഡ്രോ പരേഡസ്, തിലോ കെഹ്റർ, യുവാൻ ബെർനാട്ട് എന്നിവർക്ക് മത്സരം നഷ്ടമാകും. മാഞ്ചസ്റ്റർ യുണൈറ്റഡ് ഞങ്ങൾക്ക് സുഖമുള്ള ഓർമ്മകളല്ല സമ്മാനിച്ചിട്ടുള്ളത്. രണ്ട് വർഷം മുമ്പ് ഞങ്ങളെ പുറത്താക്കിയവരാണ് അവർ. പക്ഷെ അവരുടെ വെല്ലുവിളി ഞങ്ങൾ ഏറ്റെടുക്കാൻ ഞങ്ങൾ തയ്യാറാണ്. ബുദ്ധിമുട്ടേറിയ ഗ്രൂപ്പിലാണ് ഞങ്ങൾ. പക്ഷെ ഞങ്ങൾ ഞങ്ങളുടെ ക്വാളിറ്റി തെളിയിക്കും. ഞങ്ങൾ ഞങ്ങളുടെ താളവും ആത്മവിശ്വാസവും തിരിച്ചു പിടിച്ചിട്ടുണ്ട്. ചാമ്പ്യൻസ് ലീഗിലെ അപകടകാരികളായ ടീമാണ് ഞങ്ങൾ. മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരുപാട് മാറിയിട്ടുണ്ട് എന്നറിയാം. പക്ഷെ ഞങ്ങളുടെ ലക്ഷ്യം വിജയം മാത്രമാണ് ” ടുഷേൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *