ഗോൾ ഓഫ് ദി വീക്ക്‌ : ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ തകർപ്പൻ ഗോളിന് മെസ്സിയുടെ വെല്ലുവിളി !

യുവേഫ ചാമ്പ്യൻസ് ലീഗിലെ രണ്ടാം പാദപ്രീക്വാർട്ടർ മത്സരങ്ങൾക്കാണ് ഇന്നലെ വിരാമമായത്. ഈ മത്സരങ്ങളിൽ നിന്നായി മാഞ്ചെസ്റ്റെർ സിറ്റി, ലിയോൺ, ബയേൺ, ബാഴ്സ എന്നീ നാല് ടീമുകൾ ക്വാർട്ടറിലേക്ക് പ്രവേശിച്ചപ്പോൾ റയൽ മാഡ്രിഡ്‌, യുവന്റസ്, നാപോളി, ചെൽസി എന്നിവർ പുറത്താക്കപ്പെട്ടു.ഈ മത്സരങ്ങളിൽ കളിച്ച സൂപ്പർ താരങ്ങൾ ഒക്കെ തന്നെയും മികച്ച ഗോളുകൾ തന്നെ തങ്ങളുടെ ടീമിനായി സംഭാവന ചെയ്തിട്ടുണ്ട്. യുവന്റസിന് വേണ്ടി ക്രിസ്റ്റ്യാനോ റൊണാൾഡോയും ബാഴ്സക്ക് ലയണൽ മെസ്സിയും റയൽ മാഡ്രിഡിന് വേണ്ടി കരിം ബെൻസിമയും ബയേണിന് വേണ്ടി റോബർട്ട്‌ ലെവന്റോസ്ക്കിയുമാണ് മിന്നുന്ന ഗോളുകൾ നേടിയത്. ഈ നാല് താരങ്ങളായ ഗോൾ ഓഫ് ദി വീക്കിന് വേണ്ടി പോരടിക്കുന്നത്. യുവേഫയുടെ വെബ്‌സൈറ്റിൽ പ്രവേശിച്ച് ആരാധകർക്കും വോട്ട് രേഖപ്പെടുത്താം.

ലിയോണിനെതിരെ ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ തന്റെ രണ്ടാം ഗോളാണ് പട്ടികയിൽ ഇടം നേടിയിട്ടുള്ളത്. ബോക്സിന് വെളിയിൽ നിന്നുള്ള താരത്തിന്റെ കരുത്തേറിയ ഷോട്ട് ഗോൾ കീപ്പറെ വെറും നിസ്സഹായനാക്കി കൊണ്ട് വലയിൽ പതിക്കുകയായിരുന്നു. കാലമെത്ര കഴിഞ്ഞാലും തന്റെ കരുത്തിന് ഒരു കോട്ടവും തട്ടിയിട്ടില്ലെന്ന് വിളിച്ചോതുന്ന ഗോളായിരുന്നു അത്. എന്നാൽ ബാഴ്സക്ക് വേണ്ടി മെസ്സി നേടിയ ഗോളും മനോഹാരിത നിറഞ്ഞ ഒന്നായിരുന്നു. അഞ്ചോളം വരുന്ന നാപോളി ഡിഫൻസിനെ തന്റെ ഡ്രിബ്ലിങ് മികവ് കൊണ്ട് കബളിപ്പിച്ച താരം വീഴാൻ പോവുന്നതിനിടെ വളരെ സാഹസപ്പെട്ട് തൊടുത്ത ഷോട്ട് വലയിൽ പതിക്കുകയായിരുന്നു. ഒരിക്കൽ കൂടി തന്റെ വേഗതയും ഡ്രിബ്ലിങ്ങും വെളിപ്പെടുത്തുന്ന ഗോളായിരുന്നു മെസിയുടേത്. റോഡ്രിഗോയുടെ ക്രോസിൽ നിന്നും ഹെഡറിലൂടെ വലകുലുക്കിയ ബെൻസിമയുടെ ഗോളാണ് ലിസ്റ്റിൽ ഇടം പിടിച്ച മറ്റൊരു ഗോൾ. അവസാനമായി ലെവന്റോസ്ക്കിയുടെ ഹെഡർ ഗോളും ഇടം നേടിയിട്ടുണ്ട്. ഓഡ്രിയോസോളയുടെ ക്രോസ് കുറച്ചകലത്തിൽ നിന്നും ഒരു ഹെഡറിലൂടെ താരം വലയിൽ എത്തിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *