കിരീടപോരാട്ടം ഇന്ന് ; രണ്ട് ടീമുകളെ കുറിച്ചും അറിയേണ്ടതെല്ലാം !
കാത്തുകാത്തിരുന്ന ഫൈനൽ ഇങ്ങെത്തി. ഇന്ന് രാത്രി 12:30 ന് ബെൻഫിക്ക സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. കന്നിക്കിരീടം ലക്ഷ്യമിട്ടാണ് പിഎസ്ജി ഇന്ന് ബൂട്ടണിയുന്നതെങ്കിൽ ആറാം കിരീടം ലക്ഷ്യമിട്ടാണ് ബയേൺ ഇറങ്ങുന്നത്. പ്രവചനാതീതമായ ഒരു മത്സരമാണ് ഇന്ന് അരങ്ങേറാൻ പോവുന്നത് എന്നാണ് ഫുട്ബോൾ പണ്ഡിതരുടെ കണക്കുകൂട്ടലുകൾ.ഇരുടീമുകളിലും സെമി ഫൈനലിൽ തങ്ങളുടെ എതിരാളികളെ മൂന്ന് ഗോളുകൾക്ക് മലർത്തിയടിച്ചാണ് ഫൈനലിൽ എത്തിയിരിക്കുന്നത്. എന്നാൽ ഗോൾവേട്ട പരിഗണിച്ചാൽ വ്യക്തമായ മുൻതൂക്കം ബയേണിനുണ്ട്. പക്ഷെ ഒരിക്കലും തള്ളികളയാൻ കഴിയാത്ത ടീമാണ് പിഎസ്ജി എന്ന് കൂടെ ചേർത്തു വായിക്കാം. ഭാഗ്യനിർഭാഗ്യങ്ങൾക്ക് മത്സരത്തിൽ വലിയൊരു സ്ഥാനമുണ്ടാവും എന്ന കാര്യത്തിൽ സംശയമൊന്നുമില്ല. ഫൈനലിന് മുമ്പ് അറിഞ്ഞിരിക്കേണ്ട ചില കണക്കുകൾ ആണ് താഴെ നൽകുന്നത്.
#TuChampions Final is here! 🏆
— TUDN USA (@TUDNUSA) August 22, 2020
The only place on broadcast 📺 in 🇺🇸
😎¡Live it with us in Spanish on @Univision and @TUDNUSA
📆Sunday 23, 1:30PM ET/ 12:30 CT/ 10:30 PT@PSG_English 🆚 @FCBayernUS pic.twitter.com/NVYueI1idX
പിഎസ്ജിയുടെ കണക്കുകൾ : യുവേഫ റാങ്കിങ്ങിൽ ഏഴാം സ്ഥാനം.
ഈ ചാമ്പ്യൻസ് ലീഗിൽ : പത്തു മത്സരങ്ങൾ, എട്ട് വിജയങ്ങൾ, ഒരു സമനില, ഒരു തോൽവി, അടിച്ച ഗോളുകൾ 25, വഴങ്ങിയ ഗോളുകൾ 5, ഗ്രൂപ്പ് എയിൽ ജേതാക്കൾ, പ്രീക്വാർട്ടറിൽ 3-2 ന് ബൊറൂസിയയെ മറികടന്നു, ക്വാർട്ടറിൽ 2-1 ന് അറ്റലാന്റയെയും സെമിയിൽ 3-0 ലീപ്സിഗിനെയും മറികടന്നു. അവസാനഅഞ്ച് മത്സരങ്ങളിൽ നാലു ജയം, ഒരു സമനില, ടോപ് സ്കോർമാർ: ഇകാർഡി, എംബപ്പേ (5 ഗോൾ വീതം)
ബയേൺ മ്യൂണിക്കിന്റെ കണക്കുകൾ : യുവേഫ റാങ്കിങ് 1,
ഈ സീസണിൽ : 10 മത്സരങ്ങൾ, 10 വിജയം, 42 ഗോളുകൾ അടിച്ചു, 8 ഗോളുകൾ വഴങ്ങി. ഗ്രൂപ്പ് ബി ജേതാക്കൾ, ചെൽസിയെ പ്രീക്വാർട്ടറിൽ 7-1 ന് തകർത്തു. സെമിയിൽ 8-2 ന് ബാഴ്സയെ തകർത്തു. സെമിയിൽ ലിയോണിനെ 3-0 തകർത്തു. അവസാന അഞ്ച് മത്സരങ്ങളിലും വിജയം.
ടോപ് സ്കോറെർ : ലെവന്റോസ്ക്കി, 15 ഗോളുകൾ.
ഇരുവരും പരസ്പരം ചാമ്പ്യൻസ് ലീഗിൽ ഏറ്റുമുട്ടിയത് 8 തവണ : ഇതിൽ അഞ്ച് വിജയം പിഎസ്ജിക്ക്, മൂന്നു വിജയം ബയേണിന്. പിഎസ്ജി 12 ഗോളുകൾ അടിച്ചു, 11 ഗോളുകൾ വഴങ്ങി.
📊 Truly prolific ⚽🔥#MissionLis6on #UCL #packmas pic.twitter.com/c0jfOWUKZ1
— FC Bayern English (@FCBayernEN) August 21, 2020