കാത്തിരിക്കുന്നത് അതിഗംഭീരമായ ഫൈനൽ, യൂറോപ്പിന്റെ രാജാക്കന്മാരാവാൻ ഞങ്ങൾ തയ്യാർ : മുള്ളർ

വലിയ ടീമുകൾ തമ്മിൽ ഏറ്റുമുട്ടുന്ന അതിഗംഭീരമായ ഫൈനലാണ് ആരാധകരെ കാത്തിരിക്കുന്നതെന്ന് ബയേൺ മ്യൂണിക്ക് സൂപ്പർ താരം തോമസ് മുള്ളർ കഴിഞ്ഞ ദിവസം ബയേണിന്റെ ഔദ്യോഗികവെബ്സൈറ്റിന് നൽകിയ അഭിമുഖത്തിലാണ് മുള്ളർ ആത്മവിശ്വാസത്തോട് കൂടി സംസാരിച്ചത്. തങ്ങൾക്ക് യൂറോപ്പിന്റെ രാജാക്കന്മാർ ആവണമെന്നും അതിനായി തങ്ങൾ ഒരുങ്ങിയെന്നും മുള്ളർ അറിയിച്ചു. ട്രബിൾ നേടികൊണ്ട് ഞങ്ങൾ ചരിത്രത്തിലെക്ക് കാലെടുത്തു വെക്കാൻ ഒരുങ്ങിയതായും മുള്ളർ അറിയിച്ചു. ഇത് രണ്ടാം തവണയാണ് ബയേൺ മ്യൂണിക്ക് ട്രബിൾ ലക്ഷ്യം വെക്കുന്നത്. 2013-ൽ ഇതിന് മുൻപ് ബയേൺ ട്രബിൾ നേട്ടം കൈവരിച്ചിരുന്നു. ഇപ്രാവശ്യം ബുണ്ടസ്ലിഗയും ഡിഎഫ്ബി കപ്പും ബയേൺ നേടികഴിഞ്ഞു. ഇനി ചാമ്പ്യൻസ് ലീഗ് കൂടി നേടിയാൽ ആ നേട്ടം കരസ്ഥമാക്കാൻ കഴിയും. മുൻപ് ബാഴ്സ മാത്രമാണ് രണ്ട് തവണ ട്രബിൾ നേടിയവർ. 2009, 2015 വർഷങ്ങളിൽ ആയിരുന്നു ഇത്.

” ഈ ചരിത്രനേട്ടം കുറിക്കാൻ ഞങ്ങൾ തയ്യാറായി. വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ ഞങ്ങൾ രണ്ടാം ട്രബിളിന്റെ തൊട്ടരികിൽ എത്തി എന്നുള്ളത് അവിശ്വസനീയമാണ്. പല താരങ്ങൾക്കും ഇത് ആദ്യത്തെ ട്രബിൾ ആയിരിക്കും. വ്യക്തിഗതമികവുള്ള ഒട്ടേറെ താരങ്ങൾ പിഎസ്ജിക്കുണ്ട്. പരിചയസമ്പത്ത് ഉള്ള താരങ്ങളും ഉണ്ട്. പക്ഷെ ഞങ്ങൾ ജാഗരൂഗരാണ്. തീർച്ചയായും ഞങ്ങൾക്ക് സ്വന്തം കഴിവിൽ വിശ്വാസമുണ്ട്. കിരീടം നേടികൊണ്ട്, പുഞ്ചിരിച്ചു കൊണ്ട് ഹോളിഡേ ആഘോഷിക്കാൻ ഞങ്ങൾ തയ്യാറാണ്. തീർച്ചയായും രണ്ട് വലിയ ടീമുകൾ ഏറ്റുമുട്ടുന്ന ഒരു അതിഗംഭീരമായ ഫൈനൽ ആയിരിക്കും ഇത്. ചാമ്പ്യൻസ് ലീഗ് കിരീടം നേടുക എന്നുള്ളത് എപ്പോഴും ഉത്തേജിപ്പിക്കുന്ന ഒരു കാര്യമാണ്. തീർച്ചയായും ഞങ്ങൾക്ക് യൂറോപ്പിന്റെ രാജാക്കന്മാർ ആവണം ” മുള്ളർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *