എംബപ്പേയുടെ അസുഖം,പിഎസ്ജി അങ്കലാപ്പിൽ
പിഎസ്ജി സൂപ്പർ താരം കെയ്‌ലിൻ എംബപ്പേയുടെ അസുഖം പിഎസ്ജിക്ക് തിരിച്ചടിയാവുന്നു. താരത്തിന്റെ അസുഖം കാരണം ഇന്നലെയും എംബപ്പേ പരിശീലനത്തിനെത്തിയിരുന്നില്ല. അത് കൊണ്ട് തന്നെ ഇന്ന് നടക്കുന്ന ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ മത്സരത്തിൽ താരം കളിക്കാനുള്ള സാധ്യതകൾ വളരെ വിരളമാണ്. തൊണ്ടവേദന കാരണമാണ് കഴിഞ്ഞ രണ്ട് ദിവസത്തെ പരിശീലനം താരത്തിന് നഷ്ടമായത്. മത്സരത്തിന്റെ തൊട്ട് മുൻപ് മാത്രമേ അദ്ദേഹത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കുകയൊള്ളൂ എന്നാണ് കഴിഞ്ഞ ദിവസം പത്രസമ്മേളനത്തിൽ പിഎസ്ജി പരിശീലകൻ തോമസ് ടഷേൽ അറിയിച്ചത്.
L'attaquant du PSG, qui ne s'est pas entraîné ces deux derniers jours, a passé un test ce mardi pour savoir s'il avait contracté le coronavirus https://t.co/tt6xr3mlDZ pic.twitter.com/Df0xo2zKew
— L'ÉQUIPE (@lequipe) March 10, 2020
ചെറിയ തോതിൽ പരിശീലനം നടത്താൻ അദ്ദേഹം ശ്രമിച്ചേക്കുമെന്നും എന്നാൽ നിലവിൽ അദ്ദേഹത്തിന്റെ കാര്യത്തിൽ ഒരു തീരുമാനവും എടുത്തിട്ടില്ല എന്നും ടഷേൽ കൂട്ടിച്ചേർത്തു. ഇന്ന് രാത്രി ഇന്ത്യൻ സമയം ഒന്നര മണിക്കാണ് മത്സരം അരങ്ങേറുക. പിഎസ്ജിയുടെ മൈതാനത്ത് അടച്ചിട്ട സ്റ്റേഡിയത്തിലായിരിക്കും മത്സരം നടക്കുക. ആദ്യപാദമത്സരത്തിൽ 2-1 ന് ഡോർട്മുണ്ട് പിഎസ്ജിയെ കീഴടക്കിയിരുന്നു. അതിനാൽ തന്നെ പിഎസ്ജിക്ക് ഇന്നത്തെ മത്സരത്തിൽ ജയം അനിവാര്യമാണ്. അത്കൊണ്ട് തന്നെ എംബപ്പേ കളിക്കുന്നില്ല എങ്കിൽ അത് പിഎസ്ജിക്ക് നികത്താനാവാത്ത നഷ്ടമായിരിക്കും.