53-ആം വയസ്സിൽ ജെ-ലീഗിൽ കളിച്ച് റെക്കോർഡിട്ട് മിറ !

ജെ ലീഗിൽ കളിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോർഡ് ഇനി യോക്കോഹോമ എഫ്സിയുടെ കസുയോഷി മിറക്ക് സ്വന്തം. കഴിഞ്ഞ ദിവസം യോക്കോഹോമ എഫ്സിക്ക് വേണ്ടി കളത്തിലിറങ്ങിയതോടെയാണ് ജെ-ലീഗിൽ കളിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമാവാൻ ഇദ്ദേഹത്തിന് സാധിച്ചത്. ഇന്നലെ താരം കളത്തിലിറങ്ങുമ്പോൾ അദ്ദേഹത്തിന്റെ പ്രായം 53 വർഷവും ആറു മാസവും 28 ദിവസവുമായിരുന്നു. മുമ്പ് 2012-ൽ മാസാഷി നകായമ സ്ഥാപിച്ച റെക്കോർഡ് ആണ് ഇദ്ദേഹം തകർത്തത്. അന്ന് അദ്ദേഹത്തിന് 45 വർഷവും രണ്ട് മാസവും ഒരു ദിവസവുമായിരുന്നു പ്രായം. ക്യാപ്റ്റന്റെ ആം ബാൻഡ് അണിഞ്ഞ് 53 മിനുട്ടുകളാണ് താരം കളിച്ചത്. ഫ്രോന്റയിൽ എന്ന ടീമിനോടാണ് യോക്കോഹോമ കളിച്ചിരുന്നത്. മത്സരത്തിൽ 3-2 ന് യോക്കോഹോമ പരാജയപ്പെടുകയും ചെയ്തു.

മിറയെ കൂടാതെ വേറെയും പ്രായമായ താരങ്ങൾ കളത്തിൽ ഇറങ്ങിയിരുന്നു. 39 വയസ്സുള്ള ഡൈസുകേ മാറ്റ്സുയും 42 വയസ്സുള്ള നകാമുറയും കളത്തിൽ ഇറങ്ങിയിരുന്നു. ഇത്രയും കാലം മിറ ടീമിൽ ഉണ്ടായിരുന്നുവെങ്കിലും ഇപ്പോഴാണ് കളിക്കാൻ അവസരം ലഭിച്ചത്. ലീഗിലെ പതിനെട്ടാം മത്സരത്തിലാണ് അദ്ദേഹം കളത്തിൽ ഇറങ്ങിയത്. 1980-കളിൽ കളി തുടങ്ങി ഇദ്ദേഹം 2007-ന് ശേഷം ഇതാദ്യമായാണ് ടോപ് ഫ്ലൈറ്റ് ലീഗിൽ കളിക്കുന്നത്. കഴിഞ്ഞ സീസനിലാണ് യോക്കോഹോമ സെക്കന്റ്‌ ഡിവിഷനിൽ നിന്നും ജെ ലീഗിലേക്ക് പ്രൊമോട്ട് ചെയ്യപ്പെട്ടത്. റെക്കോർഡ് കുറിച്ചതിൽ ജെ ലീഗ് സെക്രട്ടറി മിറയെ അഭിനന്ദിച്ചു. 1990 ജപ്പാന് വേണ്ടി കളിച്ച താരമാണ് മിറ. 89 മത്സരങ്ങളിൽ നിന്ന് 55 ഗോളുകൾ ഇദ്ദേഹം ജപ്പാന് വേണ്ടി നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *