ലാറ്റിനമേരിക്കയിലെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ മാറ്റിവെച്ചു

ഈ മാസം നടക്കാനിരുന്ന ലാറ്റിനമേരിക്കൻ മേഘലാ ലോകകപ്പ് യോഗ്യത മത്സരങ്ങൾ മാറ്റിവെച്ചതായി Fl FA അറിയിച്ചു. ബ്രസീലും അർജൻ്റീനയും അടക്കം എല്ലാ ലാറ്റിനമേരിക്കൻ ടീമുകൾക്കും ഈ മാസം 26 മുതൽ 31 വരെയുള്ള തീയ്യതികളിലായി 2 വീതം മത്സരങ്ങളാണ് ഷെഡ്യൂൾ ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ കോവിഡ് 19 രോഗം വിവിധ രാജ്യങ്ങളിൽ പടർന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് മത്സരങ്ങൾ മാറ്റിവെക്കാൻ തീരുമാനമെടുത്തിരിക്കുന്നത്.കഴിഞ്ഞ ദിവസം മത്സരങ്ങൾ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് സൗത്തമേരിക്കൻ ഫുട്ബോൾ കോൺഫെഡറേഷൻ CONMEBOL ഫിഫക്ക് കത്തയച്ചിരുന്നു.

ആരോഗ്യ കാരണങ്ങൾ മുൻ നിർത്തി ഈ മത്സരങ്ങൾ മാറ്റിവെക്കുകയാണെന്നും മത്സരങ്ങൾ ഇനി എന്ന് നടക്കും എന്നതിനെക്കുറിച്ച് പിന്നീട് അറിയിക്കും എന്നുമാണ് ഫിഫയുടെ സ്റ്റേറ്റ്മെൻ്റിലുള്ളത്. സൗത്തമേരിക്കൻ ചാമ്പ്യൻസ് ലീഗ് എന്നറിയപ്പെടുന്ന കോപ്പ ലിബർട്ടഡോറസ് മത്സരങ്ങൾ മാറ്റിവെച്ചതായി CONMEBOL അറിയിച്ചിട്ടുണ്ട്. മാർച്ച് 15 മുതൽ നടക്കാനിരുന്ന മത്സരങ്ങളാണ് മാറ്റിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!