മെസ്സി ആൻഡ് ക്രിസ്റ്റ്യാനോ എഫക്റ്റ്,ഏറ്റവും കൂടുതൽ തിരഞ്ഞ ടീമുകളെ പുറത്തുവിട്ട് ഗൂഗിൾ!

മൾട്ടി നാഷണൽ കമ്പനിയായ ഗൂഗിൾ തങ്ങളുടെ ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ടുകൊണ്ട് ഒരുപാട് കണക്കുകൾ പ്രസിദ്ധീകരിച്ചിരുന്നു. ഈ 25 വർഷത്തിനിടെ ഏറ്റവും കൂടുതൽ ആളുകൾ സെർച്ച് ചെയ്ത കായിക താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. ഈ വർഷത്തിന്റെ കാര്യത്തിലും റൊണാൾഡോ ഒന്നാമനാണ്. നെയ്മർ രണ്ടാമതും മെസ്സി മൂന്നാമതുമാണ് വരുന്നത്. അതേസമയം ഗൂഗിളിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ആളുകൾ സെർച്ച് ചെയ്ത കായിക ഇനം ഫുട്ബോൾ തന്നെയാണ്.

മറ്റൊരു കണക്ക് കൂടി ഇപ്പോൾ ഗൂഗിൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതായത് ഈ വർഷം ഏറ്റവും കൂടുതൽ ആളുകൾ സെർച്ച് ചെയ്ത സ്പോർട്സ് ടീം, അത് അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിയാണ്. ലയണൽ മെസ്സി എഫക്ട് ആണ് നമുക്ക് അതിൽ കാണാൻ സാധിക്കുക. രണ്ടാം സ്ഥാനത്ത് വരുന്നത് NBA ടീമായ ലോസ് ആഞ്ചലസ് ലേക്കേഴ്സ് ആണ്. മൂന്നാം സ്ഥാനത്ത് വരുന്നത് സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റാണ്.

അത് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ എഫക്ട് ആണ് കാണിക്കുന്നത്. നാലാം സ്ഥാനത്ത് വരുന്നത് നിലവിലെ യൂറോപ്പ്യൻ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയാണ്. അഞ്ചാം സ്ഥാനത്ത് വരുന്നത് മറ്റൊരു ബാസ്ക്കറ്റ്ബോൾ ടീമായ മയാമി ഹീറ്റാണ്. ഫുട്ബോളിന്റെ ആധിപത്യം തന്നെയാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുക. അതിനേക്കാളുപരി ക്രിസ്റ്റ്യാനോ,മെസ്സി എന്നീ രണ്ട് സൂപ്പർ താരങ്ങളുടെ കൂടി നമുക്ക് ഇതിൽ നിന്നും വളരെ വ്യക്തമാക്കുന്നുണ്ട്.

ഈ വർഷമാണ് രണ്ടുപേരും നിർണായകമായ മാറ്റങ്ങൾ തങ്ങളുടെ കരിയറിൽ വരുത്തിയത്.ക്രിസ്റ്റ്യാനോയും മെസ്സിയും യൂറോപ്പ്യൻ ഫുട്ബോൾ അവസാനിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ ജാലകത്തിലായിരുന്നു റൊണാൾഡോ സൗദിയിൽ എത്തിയത്. അതേസമയം കഴിഞ്ഞ സമ്മറിലാണ് മെസ്സി അമേരിക്കയിൽ എത്തിയത്. ഈ രണ്ടു താരങ്ങളുടെയും ക്ലബ്ബുകളെ കുറിച്ച് അറിയാൻ വേണ്ടിയാണ് ആരാധകർ എത്രയധികം സെർച്ചുകൾ നടത്തിയിട്ടുള്ളത്. ഇതിൽ തന്നെ ഇന്റർ മായാമിയെയാണ് ആരാധകർ ഏറ്റവും കൂടുതൽ തിരഞ്ഞിട്ടുള്ളത്. കരിയറിന്റെ അവസാന ഘട്ടത്തിൽ എത്തിയെങ്കിലും ഈ രണ്ട് താരങ്ങളും ഉണ്ടാക്കുന്ന എഫക്ട് അത് വളരെ വലുതാണ്.

Leave a Reply

Your email address will not be published. Required fields are marked *