മെസ്സിയും മറ്റുള്ളവരും തമ്മിലുള്ള വ്യത്യാസമെന്ത്: ബ്രസീലിയൻ താരം ഫെലിപെ മെലോ പറയുന്നു!
ഫുട്ബോൾ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച താരമായി കൊണ്ട് പരിഗണിക്കപ്പെടുന്ന താരങ്ങളിൽ ഒരാളാണ് ലയണൽ മെസ്സി. ഫുട്ബോൾ ലോകത്ത് ഇനി ഒന്നും തന്നെ മെസ്സിക്ക് തെളിയിക്കാനില്ല. അർജന്റീനയുടെ ചിരവൈരികളായ ബ്രസീലിൽ പോലും ലയണൽ മെസ്സിയെ ഇഷ്ടപ്പെടുന്നവർ നിരവധിയാണ്.പല ബ്രസീലിയൻ ഇതിഹാസങ്ങളും മെസ്സിയോടുള്ള ഇഷ്ടം തുറന്നു പറഞ്ഞിരുന്നു.
അക്കൂട്ടത്തിലേക്ക് ഫെലിപെ മെലോ കൂടി ചേർന്നിരിക്കുകയാണ് ഇപ്പോൾ. മുൻ ബ്രസീലിയൻ താരമായ ഇദ്ദേഹം ബ്രസീലിയൻ ക്ലബ്ബായ ഫ്ലുമിനൻസിന് വേണ്ടിയാണ് ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്നത്. തന്റെ ജീവിതത്തിൽ താൻ കണ്ട ഏറ്റവും മികച്ച താരം മെസ്സിയാണ് എന്നാണ് മെലോ പറഞ്ഞിട്ടുള്ളത്.മെസ്സിയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാക്കുന്ന കാര്യം എന്താണെന്ന് ഈ ബ്രസീലിയൻ താരം വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്.മെലോയുടെ വാക്കുകൾ ഇപ്രകാരമാണ്.
Lionel Messi isn't human 🐐 pic.twitter.com/e5i2trLPpm
— GOAL (@goal) December 28, 2023
” ഞാൻ എന്റെ ജീവിതത്തിൽ കണ്ട ഏറ്റവും മികച്ച താരം ലയണൽ മെസ്സി മാത്രമാണ്. മെസ്സി ഒരു മത്സരത്തിൽ മൂന്ന് ഗോളുകൾ നേടിയിട്ടില്ല എന്ന് കരുതുക, പക്ഷേ ആ മത്സരത്തിൽ മെസ്സി മൂന്ന് അവസരങ്ങൾ സൃഷ്ടിച്ചിട്ടുണ്ടായിരിക്കും. അതാണ് ലയണൽ മെസ്സിയെ മറ്റുള്ള എല്ലാ താരങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തനാക്കി നിർത്തുന്നത് ” ഇതാണ് മെലോ പറഞ്ഞിട്ടുള്ളത്.
ലയണൽ മെസ്സി ഓരോ മത്സരത്തിലും സൃഷ്ടിക്കുന്ന ഇമ്പാക്ട് ആണ് ഇദ്ദേഹം വെളിപ്പെടുത്തിയിട്ടുള്ളത്. ലയണൽ മെസ്സിയോടുള്ള ഇഷ്ടം മുൻപും വെളിപ്പെടുത്തിയിട്ടുള്ള താരമാണ് മെലോ.നിലവിൽ മികച്ച പ്രകടനമാണ് അദ്ദേഹം നടത്തുന്നത്.ഫ്ലുമിനൻസിന് കോപ്പാ ലിബർട്ടഡോറസ് കിരീടം നേടിക്കൊടുക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. ക്ലബ്ബ് വേൾഡ് കപ്പിന്റെ ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയോടായിരുന്നു ഈ ബ്രസീലിയൻ ക്ലബ്ബ് പരാജയപ്പെട്ടിരുന്നത്.