ബാലൺ ഡി’ഓറിൽ തന്റെ വോട്ടുകൾ ആർക്ക്? വെളിപ്പെടുത്തലുമായി ലയണൽ മെസ്സി!
ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച താരത്തിന് സമ്മാനിക്കുന്ന ബാലൺ ഡി’ഓർ ഇത്തവണ ആര് നേടുമെന്നറിയാനുള്ള ആകാംക്ഷയിലാണ് ഫുട്ബോൾ ആരാധകർ ഒന്നടങ്കമുള്ളത്. കഴിഞ്ഞ ദിവസം ഫ്രാൻസ് ഫുട്ബോൾ ഇതിന്റെ 30 അംഗ ചുരുക്കപ്പട്ടിക തയ്യാറാക്കി പുറത്ത് വിട്ടിരുന്നു. മെസ്സിയും ക്രിസ്റ്റ്യാനോയും നെയ്മറുമൊക്കെ ഇതിൽ ഇടം നേടിയിരുന്നു. ഏതായാലും ബാലൺ ഡി’ഓറിലെ തന്റെ ഇഷ്ടതാരങ്ങൾ ആരൊക്കെയാണ് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണിപ്പോൾ ലയണൽ മെസ്സി. സഹതാരങ്ങളായ നെയ്മർ, എംബപ്പേ എന്നിവർക്ക് പുറമേ ലെവന്റോസ്ക്കി, കരിം ബെൻസിമ എന്നിവരെ കൂടി മെസ്സി എടുത്തു പറഞ്ഞിട്ടുണ്ട്. ഫ്രാൻസ് ഫുട്ബോളിന് നൽകിയ പുതിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മെസ്സി.
Messi names his rivals to win Ballon d'Or 🏆 pic.twitter.com/k99hlgWX7P
— Goal (@goal) October 9, 2021
” ബാലൺ ഡി’ഓറിലെ എന്റെ ഫേവറേറ്റുകളോ? ആരെങ്കിലും ഇത് ചോദിക്കാൻ മറക്കുമെന്ന് ഞാൻ എപ്പോഴും ഭയപ്പെട്ടിരുന്നു. തീർച്ചയായും എന്റെ ടീമിൽ എനിക്ക് വളരെ എളുപ്പത്തിൽ വോട്ട് നൽകാൻ പറ്റുന്ന രണ്ട് താരങ്ങൾ ഉണ്ട്. നെയ്മർ ജൂനിയറും കിലിയൻ എംബപ്പേയും.കൂടാതെ മറ്റൊരു താരം റോബർട്ട് ലെവന്റോസ്ക്കിയാണ്.മറ്റൊരു നല്ല വർഷമാണ് അദ്ദേഹത്തിന് ഇത്തവണ ലഭിച്ചത്.മറ്റൊരു താരം കരിം ബെൻസിമയാണ്.അദ്ദേഹവും മികച്ച പ്രകടനമാണ് പുറത്തെടുത്തിട്ടുള്ളത്.തീർച്ചയായും കിരീടങ്ങൾക്കും ഇതിൽ വലിയ പ്രാധാന്യമുണ്ട് എന്ന് നമുക്കറിയാവുന്നതാണ് ” ഇതാണ് മെസ്സി പറഞ്ഞത്. ഏതായാലും ഇത്തവണത്തെ ബാലൺ ഡി’ഓർ ലഭിക്കാൻ ഏറ്റവും കൂടുതൽ സാധ്യത കല്പിക്കപ്പെടുന്ന താരമാണ് മെസ്സി.