നെയ്മർ ബാഴ്സയിലെത്തിയാൽ കാത്തിരിക്കുന്നത് സാലറിയിലെ വമ്പൻ ഇടിവ്
സൂപ്പർ താരം നെയ്മർ ജൂനിയർ ഈ ട്രാൻസ്ഫറിൽ പിഎസ്ജി വിട്ട് തന്റെ മുൻ ക്ലബായ ബാഴ്സലോണയിലേക്ക് തിരികെ പോവുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. എന്നാൽ അങ്ങനെ സംഭവിച്ചാൽ താരത്തെ കാത്തിരിക്കുന്നത് സാമ്പത്തികപരമായി വമ്പൻ നഷ്ടമാണ്. നിലവിൽ താരത്തിന് ലഭിച്ചു കൊണ്ടിരിക്കുന്ന സാലറിയുടെ പകുതി തുക പോലും നെയ്മർക്ക് ബാഴ്സയിൽ ലഭിച്ചേക്കില്ല എന്നാണിപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. കാറ്റലൻ മാധ്യമമായ മുണ്ടോ ഡീപോർട്ടീവോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
നിലവിൽ 52 മില്യൺ യുറോയാണ് പിഎസ്ജിയിൽ താരത്തിന്റെ വരുമാനം. എന്നാൽ ബാഴ്സയിലേക്ക് താരം വരികയാണെങ്കിൽ താരത്തിന് 20 മില്യൺ യുറോ മാത്രമേ ലഭിക്കുകയൊള്ളൂ. അതായത് നിലവിലെ സമ്പാദ്യത്തിന്റെ പകുതി പോലും താരത്തിന് ലഭിച്ചേക്കില്ല. എന്നാൽ പണം മോഹിച്ചല്ല താരം ബാഴ്സയിലേക്ക് വരുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നുണ്ട്. ബാഴ്സയിലേക്ക് മാറാൻ താരം ആഗ്രഹിക്കുന്നുണ്ടെങ്കിലും നിലവിൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബാഴ്സ നെയ്മർക്ക് വേണ്ടി വലിയ തുകയൊന്നും മുടക്കാൻ ഒരുക്കമല്ല. മാത്രമല്ല ലൗറ്ററോക്ക് കൂടി ബാഴ്സ മുൻഗണന നൽകുന്നുണ്ട്. അത്കൊണ്ട് തന്നെ നെയ്മർ ബാഴ്സയിലേക്ക് തിരികെ വരുമോ എന്നുള്ളത് വലിയൊരു ചോദ്യചിഹ്നമാണ്. പ്രത്യേകിച്ച് 38 മില്യൺ പൗണ്ട് ഒക്കെ വാർഷികവേതനമായി പിഎസ്ജി താരത്തിന് ഓഫർ ചെയ്ത ഈ സാഹചര്യത്തിൽ.