ട്രാൻസ്ഫർ ജാലകം ജൂലൈയിൽ തുറക്കില്ലെന്ന് ഫിഫ
ഫുട്ബോൾ ട്രാൻസ്ഫർ വിൻഡോ ഈ വരുന്ന ജൂലൈ ഒന്നിന് തുറക്കില്ലെന്ന് ഫിഫ. ഫിഫയുടെ ലീഗൽ ഡയറക്റ്ററായ എമിലിയ ഗാർഷ്യ സിൽവേറോയാണ് ഇക്കാര്യം മാധ്യമങ്ങൾക്ക് മുൻപാകെ അറിയിച്ചത്. കൊറോണ പ്രതിസന്ധി മൂലം ജൂലൈയിൽ ട്രാൻസ്ഫർ മാർക്കറ്റ് തുറക്കില്ലെന്നാണ് അദ്ദേഹം പ്രസ്താവിച്ചത്. എന്നാൽ കരാർ കാലാവധി നീട്ടില്ലെന്നും ഫിഫ അറിയിച്ചിട്ടുണ്ട്.
FIFA Chief Legal Officer Silvero: “Transfer Window Will Not Open In July, Contracts Expiring In June Can’t Be Extended” https://t.co/jsveaJKJgC #FCIM #ForzaInter #InterFans pic.twitter.com/E0buM7rZH6
— SempreInter.com (@SempreIntercom) April 13, 2020
നിലവിൽ ഈ വരുന്ന ജൂൺ മുപ്പതോടെ കാലാവധി അവസാനിക്കുന്ന ജൂലൈ ഒന്നോടെ ഫ്രീ ആവുമെന്നാണ് ഫിഫ അറിയിച്ചിട്ടുള്ളത്. അവരുടെ കാലാവധി നീട്ടൽ ഫിഫയുടെ പ്ലാനിലില്ല. അത്കൊണ്ട് തന്നെ ജൂലൈ ഒന്ന് മുതൽ ഈ താരങ്ങൾക്ക് ക്ലബ് വിടാം. എന്നാൽ ട്രാൻസ്ഫർ വിൻഡോ തുറന്നാൽ മാത്രമേ മറ്റൊരു ക്ലബിൽ ജോയിൻ ചെയ്യാൻ സാധിക്കുകയൊള്ളൂ. ട്രാൻസ്ഫർ ജാലകം എന്ന് തുറക്കുമെന്ന കാര്യത്തിൽ ഫിഫ വ്യക്തത വരുത്തിയിട്ടില്ല