ടാലെന്റിൽ മെസ്സി,മറ്റെല്ലാത്തിലും മുന്നിൽ ക്രിസ്റ്റ്യാനോ : പെല്ലഗ്രിനി പറയുന്നു!
മെസ്സിയാണോ ക്രിസ്റ്റ്യാനോ മികച്ചത് എന്നത് ഫുട്ബോൾ ലോകത്തെ അവസാനിക്കാത്ത ഒരു തർക്കമാണ്. ഓരോ വ്യക്തികളും ഇക്കാര്യത്തിൽ അവരുടേതായ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഏതായാലും ഈ വിഷയത്തിൽ ഇപ്പോൾ പ്രമുഖ പരിശീലകനായ മാനുവൽ പെല്ലഗ്രിനിയും തന്റെ അഭിപ്രായം അറിയിച്ചിട്ടുണ്ട്. മെസ്സിയെയും ക്രിസ്റ്റ്യാനോയും നേരിട്ടിട്ടുള്ള പരിശീലകനാണ് പെല്ലഗ്രിനി. ടാലെന്റിൽ കാര്യത്തിൽ മെസ്സിയാണ് മികച്ചതെന്നും ബാക്കിയുള്ള എല്ലാ കാര്യത്തിലും ക്രിസ്റ്റ്യാനോയാണ് മുന്നിൽ എന്നുമാണ് പെല്ലഗ്രിനി അറിയിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ടിവൈസി റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
💥Manuel Pellegrini comparó a Messi y a Cristiano: "Me cuesta decir quién es el mejor"
— TyC Sports (@TyCSports) October 13, 2021
El chileno y actual entrenador del Betis elogió a ambos y aseguró que "el talento de Leo es mayor, pero en todos los otros aspectos Ronaldo es muy bueno".https://t.co/zaU69yfOS0
” മെസ്സിയെയും ക്രിസ്റ്റ്യാനോയെയും അവരുടെ ഏറ്റവും മികച്ച സമയത്ത് നേരിടാൻ കഴിഞ്ഞു എന്നുള്ളത് തന്നെ ഒരു അഭിമാനമാണ്.മെസ്സിയെ ഒരുപാട് തവണ ഞാൻ നേരിട്ടിട്ടുണ്ട്.അദ്ദേഹത്തിനെതിരെ കളിക്കുക എന്നുള്ളത് സന്തോഷം നൽകുന്ന കാര്യമാണ്. എന്നാൽ ഞാൻ മാഞ്ചസ്റ്റർ സിറ്റിയിൽ ആയിരുന്ന സമയത്ത് രണ്ട് തവണ അദ്ദേഹം ഞങ്ങൾക്ക് വിലങ്ങുതടിയായിട്ടുണ്ട്.അദ്ദേഹം ബാഴ്‌സക്കൊപ്പം അന്ന് ഏറ്റവും മികച്ച സമയത്തായിരുന്നു.മെസ്സിക്ക് നാല്പതാം വയസ്സ് വരെ ഇങ്ങനെ കളിക്കാൻ കഴിയുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.പക്ഷേ കഴിഞ്ഞ ദശാബ്ദത്തിലെ ഏറ്റവും മികച്ച താരമാരാണ് എന്ന് പറയൽ വലിയ ബുദ്ധിമുട്ട് ആണ്.എന്നിരുന്നാലും ടാലെന്റിന്റെ കാര്യത്തിൽ മെസ്സിയാണ് മികച്ചത്. പക്ഷേ ബാക്കിയുള്ള എല്ലാ കാര്യങ്ങളിലും ക്രിസ്റ്റ്യാനോയാണ് മികച്ചത് ” ഇതാണ് പെല്ലഗ്രിനി പറഞ്ഞിട്ടുള്ളത്.
നിലവിൽ റയൽ ബെറ്റിസിന്റെ പരിശീലകനാണ് പെല്ലഗ്രിനി.സ്പെയിൻ, ഇംഗ്ലണ്ട്, അർജന്റീന എന്നീ രാജ്യങ്ങളിൽ ഒക്കെ അദ്ദേഹം പരിശീലകവേഷമണിഞ്ഞിട്ടുണ്ട്.