ഞാനും മെസ്സി ഫാൻ, മെസ്സി ബ്രസീലുകാരെ വരെ ആനന്ദിപ്പിക്കുന്നു : തുറന്ന് പറഞ്ഞ് ബ്രസീൽ ഇതിഹാസം!

ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച താരത്തിന് സമ്മാനിക്കുന്ന ബാലൺ ഡി’ഓർ പുരസ്‌കാരം ഈ വർഷവും ലയണൽ മെസ്സി തന്നെയാണ് സ്വന്തമാക്കിയത്. ഏഴാം തവണയാണ് മെസ്സി ബാലൺ ഡി’ഓറിൽ മുത്തമിടുന്നത്. എന്നാൽ ഈ വർഷത്തെ ബാലൺ ഡി’ഓർ മെസ്സി അർഹിച്ചിരുന്നില്ല എന്ന അഭിപ്രായക്കാരുമുണ്ട്.

പക്ഷേ ബ്രസീലിന്റെ ഇതിഹാസതാരമായ കഫുവിന് അക്കാര്യങ്ങളിലൊന്നും സംശയമില്ല. ഈ വർഷത്തെ ഏറ്റവും മികച്ച താരം മെസ്സിയാണ് എന്നാണ് കഫു ഉറപ്പിച്ചു പറയുന്നത്. താനൊരു മെസ്സിയുടെ ഫാനാണെന്നും ബ്രസീലുകാർ ഉൾപ്പടെയുള്ള എല്ലാവരെയും ആനന്ദിപ്പിക്കാൻ മെസ്സിക്ക് സാധിക്കുന്നുണ്ടെന്നും കഫു കൂട്ടിച്ചേർത്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ സ്പോർട്സ് കീഡ റിപ്പോർട്ട്‌ ചെയ്യുന്നത് ഇങ്ങനെയാണ്.

” ഞാൻ മികച്ച ഫുട്ബോളിന്റെ ആരാധകനാണ്. മികച്ച താരങ്ങളുടെ ആരാധകനാണ്. അത്കൊണ്ട് തന്നെ ഞാൻ മെസ്സിയുടെ ആരാധകൻ കൂടിയാണ്.2021-ലെ ബാലൺ ഡി’ഓർ അവാർഡ് മെസ്സി തന്നെയാണ് അർഹിച്ചത്.ഓരോ വർഷം കൂടുംതോറും അദ്ദേഹത്തിന്റെ പരിചയസമ്പത്തും പ്രകടന മികവും വർധിച്ചുവരുന്നു.15 വർഷത്തോളമായി ബാലൺ ഡി’ഓറിൽ ഒന്നും രണ്ടും സ്ഥാനങ്ങളിലായി മെസ്സിയുണ്ട്.തന്റെ പ്രകടനത്തിലൂടെ ബ്രസീലുകാർ ഉൾപ്പടെയുള്ള മുഴുവൻ ഫുട്ബോൾ ലോകത്തെയും ആനന്ദിപ്പിക്കുന്ന ഒരു താരമാണ് മെസ്സി ” കഫു പറഞ്ഞു.

നിലവിൽ പിഎസ്ജിക്ക് വേണ്ടി കളിച്ചു കൊണ്ടിരിക്കുന്ന മെസ്സിക്ക് യഥാർത്ഥ ഫോമിലേക്ക് ഉയരാൻ കഴിയാത്തത് ആരാധകർക്ക് ഒരൽപം നിരാശ സമ്മാനിക്കുന്ന കാര്യമാണ്. ലീഗ് വണ്ണിൽ ഒരു ഗോൾ മാത്രമാണ് ഇതുവരെ മെസ്സിയുടെ സമ്പാദ്യം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!