ഏഴഴകിൽ ലയണൽ മെസ്സി, ഇത് ചരിത്രനേട്ടം!
ഫുട്ബോൾ ലോകത്ത് തനിക്ക് പകരം വെക്കാൻ മറ്റൊരു താരമില്ലെന്ന് ഒരിക്കൽ കൂടി വിളിച്ചു പറഞ്ഞു കൊണ്ട് സൂപ്പർ താരം ലയണൽ മെസ്സിയുടെ ജൈത്രയാത്ര തുടരുന്നു. ഏഴാം തവണയും ബാലൺ ഡി’ഓർ പുരസ്‌കാരം നേടിക്കൊണ്ടാണ് ലയണൽ മെസ്സി ഫുട്ബോൾ ലോകത്തിന് ഒന്നടങ്കം അത്ഭുതമായി തീർന്നത്. റോബർട്ട് ലെവന്റോസ്ക്കിയെ മറികടന്നു കൊണ്ടാണ് മെസ്സി ഏഴാം ബാലൺ ഡി’ഓർ സ്വന്തമാക്കിയത്. ലെവന്റോസ്ക്കി രണ്ടാം സ്ഥാനം സ്വന്തമാക്കിയപ്പോൾ മൂന്നാം സ്ഥാനം സ്വന്തമാക്കിയത് ജോർഗീഞ്ഞോയാണ്.
ഈ വർഷം നടത്തിയ തകർപ്പൻ പ്രകടനമാണ് മെസ്സിക്ക് ഏഴാം ബാലൺ ഡി ‘ഓർ നേടികൊടുത്തത്. നാൽപ്പതിൽ പരം ഗോളുകൾ നേടിയ മെസ്സി അർജന്റീനക്ക് കോപ്പ അമേരിക്കയും നേടികൊടുത്തിരുന്നു. ഇതോടെ ഫുട്ബോൾ ലോകത്ത് ഏറ്റവും കൂടുതൽ ബാലൺ ഡി’ഓറുകൾ സ്വന്തമാക്കിയ താരവും മെസ്സി തന്നെയാണ്. ഏതായാലും ആദ്യ 30 പേരെ താഴെ നൽകുന്നു.
HERE IS THE WINNER!
— Ballon d'Or #ballondor (@francefootball) November 29, 2021
SEVEN BALLON D’OR FOR LIONEL MESSI! #ballondor pic.twitter.com/U2SywJmruC
1 – Lionel Messi
2 – Robert Lewandowski
3 – Jorginho
4 – Karim Benzema
5 – N’Golo Kante
6 – Cristiano Ronaldo
7 – Mohamed Salah
8 – Kevin De Bruyne
9 – Kylian Mbappe
10 – Gianluigi Donnarumma
11 – Erling Haaland
12 – Romelu Lukaku
13 – Giorgio Chiellini
14 – Leonardo Bonucci
15 – Raheem Sterling
16 – Neymar
17 – Luis Suarez
18 – Simon Kjaer
19 – Mason Mount
20 – Riyad Mahrez
21 – Lautaro Martinez
= Bruno Fernandes
23 – Harry Kane
24 – Pedri
25 – Phil Foden
26 – Gerard Moreno
= Nicolo Barella
= Ruben Dias
29 – Luka Modric
= Cesar Azpilicueta