ഏതാണിവൻ എന്ന് ക്രിസ്റ്റ്യാനോ പരിഹസിച്ച താരം പ്രതികരണവുമായി രംഗത്ത്.

പോർച്ചുഗീസ് ക്ലബ്ബായ സ്പോർട്ടിങ് ലിസ്ബണിന്റെ അക്കാദമിയിലൂടെ വളർന്നുവന്ന താരമാണ് ഫാബിയോ പെയിം.ഈയിടെ അദ്ദേഹം ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കുറിച്ച് വിചിത്രമായ കാര്യങ്ങൾ സംസാരിച്ചിരുന്നു. അതായത് ക്രിസ്റ്റ്യാനോ നേടിയ ഒരു ബാലൺഡി’ഓർ പുരസ്കാരം തനിക്ക് അവകാശപ്പെട്ടതാണ് എന്നായിരുന്നു ഇദ്ദേഹം പറഞ്ഞിരുന്നത്. റൊണാൾഡോ അത് തനിക്ക് കൈമാറുമെന്ന് താൻ പ്രതീക്ഷിക്കുന്നുവെന്നും പെയിം പറഞ്ഞിരുന്നു. എന്നാൽ റൊണാൾഡോ ഇതിനെ പരിഹസിച്ചു വിടുകയാണ് ചെയ്തത്. ഏതാണ് ഇവൻ എന്ന കമന്റായിരുന്നു റൊണാൾഡോ ഈ പ്രസ്താവനയുടെ താഴെ രേഖപ്പെടുത്തിയിരുന്നത്.

ഇത് പിന്നീട് വലിയ രൂപത്തിൽ സാമൂഹിക മാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെട്ടു. ഇപ്പോഴിതാ ഫാബിയോ പെയിം ഇക്കാര്യത്തിൽ കൂടുതൽ പ്രതികരണങ്ങൾ നടത്തിയിട്ടുണ്ട്.ക്രിസ്റ്റ്യാനോ തമാശക്കാണ് ആ കമന്റ് ഇട്ടതെന്നും താനും റൊണാൾഡോയും സുഹൃത്തുക്കളാണ് എന്നുമാണ് ഫാബിയോ പറഞ്ഞിട്ടുള്ളത്.താൻ റൊണാൾഡോയുടെ ഒരു വലിയ ആരാധകനാണെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.പെയിമിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കമന്റ് സീരിയസാണ് എന്ന് എനിക്ക് തോന്നുന്നില്ല.അതൊരു തമാശയാണ്.പക്ഷേ ആ കമന്റ് ഒരു വലിയ ഇമ്പാക്ട് ആണ് ഉണ്ടാക്കിയത്.ആളുകൾ ഞങ്ങളുടെ ബന്ധത്തെക്കുറിച്ച് ഇപ്പോൾ സംസാരിക്കുന്നു. റൊണാൾഡോ എന്നെ സഹായിച്ചിട്ടുണ്ട്.ഞങ്ങൾ ഒരുമിച്ച് അക്കാദമിയിൽ വച്ച് കളിച്ചിട്ടുണ്ട്. ഞങ്ങൾ സുഹൃത്തുക്കളായിരുന്നു.പരസ്പരം ഞങ്ങൾക്കിടയിൽ യാതൊരുവിധ പ്രശ്നങ്ങളും ഇല്ല.ഞാൻ റൊണാൾഡോയുടെ വലിയ ഒരു ആരാധകനാണ്.അദ്ദേഹം എന്നെ സഹായിക്കാനാണ് ശ്രമിക്കുന്നത്. തീർച്ചയായും ഞാൻ അദ്ദേഹത്തെ ഇനിയും കണ്ടുമുട്ടാൻ ആഗ്രഹിക്കുന്നു,ഇതാണ് ഫാബിയോ പെയിം പറഞ്ഞിട്ടുള്ളത്.

സ്പോർട്ടിങ്ങിലൂടെ വളർന്ന പെയിം വലിയ പ്രതീക്ഷകൾ ഉള്ള താരമായിരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കാൾ പ്രതഭയുള്ള താരമായി കൊണ്ട് പലരും ഇദ്ദേഹത്തെ വാർത്തയായിരുന്നു. പക്ഷേ ഇദ്ദേഹത്തിന്റെ കരിയർ എവിടെയും എത്താനാവാതെ പോവുകയായിരുന്നു. പിന്നീട് 35ആം വയസ്സിൽ പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് അദ്ദേഹം വിരമിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *