എന്തുകൊണ്ട് കലിപ്പനായി?മറുപടിയുമായി ലയണൽ മെസ്സി.

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ തകർപ്പൻ പ്രകടനമായിരുന്നു സൂപ്പർ താരം ലയണൽ മെസ്സി നടത്തിയിരുന്നത്. അതിന്റെ ഫലമായി കൊണ്ട് തന്നെയാണ് അർജന്റീനക്ക് വേൾഡ് കപ്പ് സ്വന്തമാക്കാൻ കഴിഞ്ഞത്. എന്നാൽ വേൾഡ് കപ്പിൽ തികച്ചും അഗ്രസീവായ ഒരു മെസ്സിയെയാണ് നമുക്ക് കാണാൻ കഴിഞ്ഞത്. പല മത്സരങ്ങളിലും സംഭവിച്ച പ്രശ്നങ്ങളുടെ ഭാഗമായി കൊണ്ട് മെസ്സി ഉണ്ടായിരുന്നു.

പോളണ്ട് സൂപ്പർ താരമായ ലെവന്റോസ്ക്കിയോട് മെസ്സി മത്സരത്തിനിടെ ദേഷ്യപ്പെട്ടിരുന്നു. മാത്രമല്ല ഹോളണ്ടിനെതിരെയുള്ള മത്സരത്തിൽ അവരുടെ പരിശീലകനായ ലൂയി വാൻ ഗാലിനോട് മെസ്സി പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. അങ്ങനെ വേൾഡ് കപ്പിൽ എന്തുകൊണ്ട് കലിപ്പനായി എന്നതിന്റെ ഒരു വിശദീകരണം ഇപ്പോൾ മെസ്സി നൽകിയിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ലെവന്റോസ്ക്കി ബാലൺഡി’ഓർ അർഹിച്ചിരുന്നു എന്ന് ഞാൻ പറഞ്ഞതിലെ ആത്മാർത്ഥതയെ അദ്ദേഹം സംശയിച്ചിരുന്നു.അത്തരത്തിലുള്ള സ്റ്റേറ്റ്മെന്റ് അദ്ദേഹം നടത്തി. അത് ശരിക്കും എന്നെ അസ്വസ്ഥനാക്കി. കാരണം ഞാൻ പുരസ്കാരം നേടിയപ്പോൾ പറഞ്ഞത് അത് മനസ്സിന്റെ ഉള്ളിൽ നിന്നാണ്.അതുകൊണ്ടുതന്നെയാണ് മത്സരത്തിനിടയിൽ ഞാൻ അദ്ദേഹത്തെ അവഗണിച്ചത്.ലെവന്റോസ്ക്കിയോട് എനിക്ക് ദേഷ്യം ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ പ്രസ്താവന ഒരിക്കലും നടക്കാൻ പാടില്ലാത്തതായിരുന്നു എന്നാണ് ഞാൻ കരുതുന്നത്.ഞാൻ വളരെ ദേഷ്യത്തിൽ ആയിരുന്നു. അതുകൊണ്ടുതന്നെയാണ് മനപ്പൂർവം അദ്ദേഹത്തെ ഡ്രിബിള്‍ ചെയ്തത്.അതിനുശേഷം ഞങ്ങൾ കാര്യങ്ങൾ സംസാരിച്ചു.അതൊരു തെറ്റിദ്ധാരണയായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. കാരണം അദ്ദേഹം പറഞ്ഞതുപോലെയല്ല അത് ഇന്റർനെറ്റിൽ പ്രചരിച്ചത്. വാക്കുകൾ വളച്ചൊടിച്ചതിൽ അദ്ദേഹം വളരെയധികം അസ്വസ്ഥനായിരുന്നു. പിന്നീട് ഞങ്ങൾ ബാഴ്സലോണയെ കുറിച്ചും മറ്റുള്ള കാര്യങ്ങൾ കുറിച്ചുമൊക്കെ സംസാരിച്ചു പിരിഞ്ഞു ” ഇതാണ് ലെവയുമായുള്ള പ്രശ്നത്തെക്കുറിച്ച് മെസ്സി പറഞ്ഞത്.

വാൻഗാലിനേതിരെയുള്ള പ്രശ്നത്തെക്കുറിച്ച് ലയണൽ മെസ്സി നൽകിയ വിശദീകരണം ഇങ്ങനെയാണ്. “ലെവക്കെതിരെ സംഭവിച്ചതും ഹോളണ്ടിനെതിരെ സംഭവിച്ചതും ഏകദേശം സമാനമാണ്. കളത്തിന് പുറത്ത് എതിരാളികളെ കുറിച്ച് ബഹുമാനമില്ലാതെ സംസാരിക്കുന്നത് എന്നെ വളരെയധികം ദേഷ്യം പിടിപ്പിക്കുന്ന കാര്യമാണ്. മത്സരത്തിനു മുന്നേ വാൻ ഗാലിനെ ഞാൻ ദേഷ്യം പിടിപ്പിച്ചിട്ടില്ല.ഞാൻ അദ്ദേഹത്തെ അപമാനിച്ചിട്ടില്ല.പക്ഷേ മത്സരത്തിന് മുന്നേ അവർ എന്നോട് ചെയ്തത് എനിക്ക് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. മത്സരത്തിനു മുന്നേ അപമര്യാദയായി സംസാരിച്ചത് വാൻ ഗാലും അവരുടെ ഗോൾ കീപ്പറുമാണ്.എനിക്ക് ഇത്തരം കാര്യങ്ങൾ ഒന്നും ഇഷ്ടമല്ല.ഞാൻ ഒരിക്കലും ഇങ്ങനെയായിരുന്നില്ല.പക്ഷേ കളിക്കളത്തിൽ ഇങ്ങനത്തെ കാര്യങ്ങൾ സംഭവിച്ചേക്കാം. അത് കളത്തിൽ മാത്രം തുടരുന്ന ഒന്നാണ് ” ഇതാണ് മെസ്സി പറഞ്ഞിട്ടുള്ളത്.

അതായത് ലയണൽ മെസ്സിയെക്കുറിച്ച് മോശമായ സംസാരിച്ചതിനും അദ്ദേഹത്തെ പ്രകോപിപ്പിച്ചതിനുമാണ് മെസ്സി ഇത്തരത്തിലുള്ള ദേഷ്യ പ്രകടനങ്ങൾ നൽകിയിട്ടുള്ളത്.അതാണ് മെസ്സി അതിന് നൽകുന്ന വിശദീകരണവും.

Leave a Reply

Your email address will not be published. Required fields are marked *