എനിക്ക് തലവേദന സൃഷ്ടിച്ച ആളാണ് മെസ്സി: താരത്തെ ക്രിസ്റ്റ്യാനോയുമായി കമ്പയർ ചെയ്യുന്നതിനെ പറ്റി ചിച്ചാരിറ്റോയുടെ അഭിപ്രായം ഇങ്ങനെ!

നിലവിൽ മേജർ സോക്കർ ലീഗ് ക്ലബ്ബായ എൽഎ ഗാലക്സിക്ക് വേണ്ടിയാണ് ചിച്ചാരിറ്റോ എന്നറിയപ്പെടുന്ന ഹവിയർ ഹെർണാണ്ടസ് ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്. മുമ്പ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം ഇദ്ദേഹം റായൽ മാഡ്രിഡിൽ കളിച്ചിട്ടുണ്ട്. മാത്രമല്ല മറ്റൊരു സൂപ്പർതാരമായ ലയണൽ മെസ്സിയെ ഇദ്ദേഹം എതിരാളിയായി കൊണ്ട് നേരിട്ടിട്ടുമുണ്ട്.

അതുകൊണ്ടുതന്നെ ഈ രണ്ടു താരങ്ങളെയും കമ്പയർ ചെയ്യാൻ കഴിഞ്ഞ ദിവസം ചിച്ചാരിറ്റോയോട് ആവശ്യപ്പെട്ടിരുന്നു.എന്നാൽ മെസ്സിയെയും റൊണാൾഡോയും താരതമ്യം ചെയ്യാൻ പാടില്ല എന്നാണ് ചിച്ചാരിറ്റോ പറഞ്ഞിട്ടുള്ളത്. എതിരാളി എന്ന നിലയിൽ തനിക്ക് തലവേദന സൃഷ്ടിച്ച താരമാണ് മെസ്സിയെന്നും ഹെർണാണ്ടസ് കൂട്ടിച്ചേർത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ പ്രമുഖ സ്പാനിഷ് മാധ്യമമായ AS റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ഒരു എതിരാളി എന്ന നിലയിലാണ് ഞാൻ ലയണൽ മെസ്സിയെ നേരിട്ടിട്ടുള്ളത്.അദ്ദേഹം എനിക്ക് തലവേദന സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ എന്റെ സഹതാരമായിരുന്നു. ഞങ്ങൾ ഒരുമിച്ച് ഒരുപാട് വിജയങ്ങൾ നേടിയിട്ടുണ്ട്. ലയണൽ മെസ്സിയും റൊണാൾഡോയും തികച്ചും വ്യത്യസ്തരായ താരങ്ങളാണ് എന്നാണ് എന്റെ അഭിപ്രായം. അതുകൊണ്ടുതന്നെ അവർ രണ്ടുപേരെയും ഒരിക്കലും താരതമ്യം ചെയ്യരുത് ” ഇതാണ് ചിച്ചാറിറ്റോ പറഞ്ഞിട്ടുള്ളത്.

നിലവിൽ ലയണൽ മെസ്സി പിഎസ്ജിക്ക് വേണ്ടിയാണ് കളിച്ചുകൊണ്ടിരിക്കുന്നത്. ഈ സീസണിന് ശേഷം അദ്ദേഹം പിഎസ്ജിയിൽ തന്നെ തുടരും അതല്ലെങ്കിൽ മറ്റേതെങ്കിലും ക്ലബ്ബിലേക്ക് ചേക്കേറുമോ എന്നുള്ളത് തീരുമാനിക്കപ്പെട്ടിട്ടില്ല. അതേസമയം റൊണാൾഡോയുടെ ഭാവി ഇപ്പോഴും ഏറെ ചർച്ചാവിഷയമാണ്.

Leave a Reply

Your email address will not be published. Required fields are marked *