ബെൻസിമയാണ് ഇത്തവണത്തെ ബാലൺ ഡി’ഓർ അർഹിക്കുന്നത് : സിദാൻ

ഈ വർഷം മിന്നുന്ന പ്രകടനം കാഴ്ച്ച വെക്കാൻ റയലിന്റെ സൂപ്പർ താരമായ കരിം ബെൻസിമക്ക്‌ സാധിച്ചിരുന്നു.ഈ സീസണിലെ ലാലിഗയിൽ ഇതിനോടകം തന്നെ 9 ഗോളുകളും 7 അസിസ്റ്റുകളും നേടിയ ബെൻസിമ ഉജ്ജ്വല ഫോമിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്. കൂടാതെ യുവേഫ നേഷൻസ് ലീഗ് കിരീടം ഫ്രാൻസിനൊപ്പം ബെൻസിമ സ്വന്തമാക്കുകയും ചെയ്തിരുന്നു. ഏതായാലും ഇത്തവണത്തെ ഏറ്റവും മികച്ച താരത്തിനുള്ള ബാലൺ ഡി’ഓർ പുരസ്‌കാരം കരിം ബെൻസിമയാണ് അർഹിക്കുന്നത് എന്ന അഭിപ്രായവുമായി രംഗത്ത് വന്നിരിക്കുകയാണിപ്പോൾ മുൻ റയൽ പരിശീലകനും ഫ്രഞ്ച് ഇതിഹാസവുമായ സിനദിൻ സിദാൻ.1998-ലെ ബാലൺ ഡി’ഓർ ജേതാവ് കൂടിയായിരുന്നു സിദാൻ. കഴിഞ്ഞ ദിവസം ടെലിഫൂട്ടിനോട് സംസാരിക്കുകയായിരുന്നു സിദാൻ.

” കരിം ബെൻസിമ ഇപ്പോൾ മികച്ച ഫോമിലാണ് കളിക്കുന്നത്.ഞാൻ അദ്ദേഹത്തിനാണ് ബാലൺ ഡി’ഓർ നൽകുക. കാരണം അദ്ദേഹം അത് അർഹിക്കുന്നു.ബെൻസിമ ഒരു അസാധാരണ താരമാണ്.അദ്ദേഹത്തെ പരിശീലിപ്പിക്കാൻ കഴിഞ്ഞത് തന്നെ ഒരു നേട്ടമായാണ് ഞാൻ കാണുന്നത്.കളത്തിൽ എന്താണ് ചെയ്യേണ്ടത് എന്നുള്ളത് കൃത്യമായി ബെൻസിമക്കറിയാം.നിലവിൽ എല്ലാവരേക്കാളും മുകളിലാണ് ബെൻസിമ.അദ്ദേഹത്തിന് ബാലൺ ഡി’ഓർ ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു ” ഇതാണ് സിദാൻ പറഞ്ഞത്.

ബ്രസീലിയൻ ഇതിഹാസം റൊണാൾഡോ, ആഴ്സണലിന്റെ ഇതിഹാസപരിശീലകനായിരുന്ന ആഴ്സൻ വെങർ,ഫ്രഞ്ച് കീപ്പർ ഹ്യൂഗോ ലോറിസ് എന്നിവരൊക്കെ ബെൻസിമക്ക്‌ ബാലൺ ഡി’ഓർ നൽകണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. മെസ്സി തന്നെ ബെൻസിമയുടെ പേര് ഇക്കാര്യത്തിൽ പരാമർശിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!