ആരുമായും പ്രശ്നങ്ങൾ ഉണ്ടാക്കാത്തവൻ,എല്ലാവർക്കും ഉത്തമോദാഹരണം: മെസ്സിയെക്കുറിച്ച് റിക്വൽമി.

ഫുട്ബോൾ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായി കൊണ്ട് വാഴ്ത്തപ്പെടുന്ന താരമാണ് ലയണൽ മെസ്സി.കരിയറിൽ ഇനി ഒന്നും തന്നെ മെസ്സിക്ക് തെളിയിക്കാനില്ല.സാധ്യമായതെല്ലാം അദ്ദേഹം സ്വന്തമാക്കി കഴിഞ്ഞു. 8 തവണ ബാലൺഡി’ഓർ പുരസ്കാരങ്ങൾ നേടിയ ഇദ്ദേഹത്തിന്റെ ഈ റെക്കോർഡ് തകർക്കുക എന്നത് ഈ അടുത്തകാലത്തൊന്നും സാധിക്കില്ല.വേൾഡ് കപ്പ് നേടിയതോടെയാണ് മെസ്സിയെ സമ്പൂർണ്ണനായി കൊണ്ട് പലരും വാഴ്ത്തി തുടങ്ങിയത്.

അർജന്റീനയുടെ ഇതിഹാസങ്ങളിൽ ഒരാളാണ് യുവാൻ റോമാൻ റിക്വൽമി.മെസ്സിയും ഇദ്ദേഹവും ഒരുമിച്ചു കളിച്ചിട്ടുണ്ട്. അർജന്റീനയിലെ പ്രശസ്ത ക്ലബ്ബായ ബൊക്ക ജൂനിയേഴ്സിലെ അക്കാദമി താരങ്ങൾക്ക് റിക്വൽമി നൽകിയ ഉപദേശങ്ങൾ ഇപ്പോൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കാൽമുട്ടിന് മുകളിലേക്ക് സോക്സ് ധരിച്ച ഒരു താരത്തെ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് മെസ്സിയെക്കുറിച്ച് ചില കാര്യങ്ങൾ റിക്വൽമി പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ലോകത്തിലെ ഏറ്റവും മികച്ച താരമാണ് ലയണൽ മെസ്സി. അദ്ദേഹം വളരെ സാധാരണമായ കാര്യങ്ങൾ മാത്രമാണ് ചെയ്യാറുള്ളത്. മെസ്സി മറ്റുള്ളവരെപ്പോലെ മുടിക്ക് കളർ നൽകി നടക്കാറില്ല.സോക്സ് വളരെ കൃത്യമായ രൂപത്തിലാണ് അദ്ദേഹം ധരിക്കാറുള്ളത്. കാൽമുട്ടിന് മുകളിലേക്ക് ധരിക്കാറില്ല.എന്നിട്ടും എല്ലാവരെക്കാളും മികച്ച രൂപത്തിലാണ് മെസ്സി കളിക്കുന്നത്.ആർക്കും മെസ്സി ഒരു പ്രശ്നവും ഉണ്ടാക്കുന്നില്ല. എല്ലാവർക്കും മാതൃകയാക്കാവുന്ന ഒരു താരമാണ് മെസ്സി ” റിക്വൽമി പറഞ്ഞു.

നിലവിൽ ലയണൽ മെസ്സി അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിയുടെ താരമാണ്. എന്നാൽ അവരുടെ സീസൺ നേരത്തെ അവസാനിച്ചു കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ മെസ്സി ഇപ്പോൾ അവധി ആഘോഷത്തിലാണ് ഉള്ളത്.പ്രീ സീസൺ മത്സരങ്ങൾക്ക് വേണ്ടി ജനുവരിയിലാണ് മെസ്സി കളത്തിലേക്ക് തിരിച്ചെത്തുക.

Leave a Reply

Your email address will not be published. Required fields are marked *