റൂണിയും പറയുന്നു, ക്രിസ്റ്റ്യാനോയെക്കാൾ മികച്ചവൻ മെസ്സി തന്നെ
സൂപ്പർ താരം ഡേവിഡ് ബെക്കാമിന് പിന്നാലെ വെയിൻ റൂണിയും മെസ്സിയെ പുകഴ്ത്തി രംഗത്ത്. ലോകത്തെ ഏറ്റവും മികച്ച താരം മെസ്സി തന്നെയാണെന്നും ക്രിസ്റ്റ്യാനോ മെസ്സിക്ക് താഴെ മാത്രമേ വരികയുള്ളൂ എന്നായിരുന്നു ബെക്കാമിന്റെ പ്രസ്താവന. ഇതേ അഭിപ്രായവുമായി തന്നെയാണിപ്പോൾ റൂണിയും രംഗപ്രവേശനം ചെയ്തിരിക്കുന്നത്. തന്റെ മുൻ സഹതാരമായിരുന്ന ക്രിസ്റ്റ്യാനോയെക്കാൾ മികച്ചവൻ മെസ്സി തന്നെയാണ് എന്നാണ് റൂണി ഇപ്പോൾ പ്രസ്താവിച്ചിരിക്കുന്നത്.
🗣️ — Wayne Rooney: "The difference is that while Cristiano will kill you if he reaches the penalty area, Messi will torture you before he kills you." [mirror] pic.twitter.com/FaRfUppO2M
— Barça Universal (@BarcaUniversal) April 19, 2020
” ഞങ്ങൾ ഒരുമിച്ച് കളിച്ച സമയത്ത് റൊണാൾഡോ ഗോൾ നേടുന്നതിൽ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുന്ന ഒരു താരമായിരുന്നില്ല. പക്ഷെ ലോകത്തെ ഏറ്റവും മികച്ച താരമാവാൻ റൊണാൾഡോ അന്നേ ആഗ്രഹിച്ചിരുന്നു. തുടർച്ചയായ പരിശീലനങ്ങൾ ക്രിസ്റ്റ്യാനോയെ കൂടുതൽ മികവുറ്റതാക്കി. പരിശീലനത്തിന്റെ ഫലങ്ങൾ അദ്ദേഹത്തിന് ലഭിച്ചു. അവിശ്വസനീയമായ ഗോൾ സ്കോറിങ് താരമായി ക്രിസ്റ്റ്യാനോ മാറി. മെസ്സിയും ക്രിസ്റ്റ്യാനോയും ഒരേ സമയം പോരാടി ” റൂണി സൺഡേ ടൈംസിനോട് പറഞ്ഞു.
David Beckham and Wayne Rooney Put Lionel Messi in a different Class, a Step Above Cristiano Ronaldo pic.twitter.com/7wDJjoxuG5
— Futball News (@FutballNews_) April 19, 2020
” പക്ഷെ ക്രിസ്റ്റ്യാനോയുമായുള്ള സൗഹൃദത്തിന് ശേഷം, ഞാൻ മെസ്സിയെ നിരീക്ഷിച്ചു. സാവിയെയും സ്കോൾസിനെയും ഇഷ്ടപ്പെട്ട പോലെ ഞാൻ മെസ്സിയെയും ഇഷ്ടപ്പെട്ടു തുടങ്ങി. മെസ്സിയുടെ പ്രകടനം തന്നെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാണ്. മെസ്സി ഒരിക്കലും പന്തിനെ ഹാർഡ് ആയി കൈകാര്യം ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല. വളരെ ലളിതമായാണ് അദ്ദേഹം കളിക്കളത്തിൽ കാര്യങ്ങൾ കൈകാര്യം ചെയ്യാറുള്ളത്. ബോക്സിനകത്ത് റൊണാൾഡോ കരുണകാണിക്കാത്തവനാണ്. എന്നാൽ മെസ്സിയാവട്ടെ ബുദ്ദിമുട്ടിച്ചതിന് ശേഷം മാത്രമേ ഗോൾ നേടുകയൊള്ളൂ. രണ്ട് പേരും മികച്ച താരങ്ങൾ തന്നെയാണ്. പക്ഷെ രണ്ട് പേരും ഒരിക്കലും തുല്യരല്ല ” റൂണി കൂട്ടിച്ചേർത്തു.