യൂറോപ്യൻ ഡെർബിയിൽ കൂട്ടയടി, പോലീസുകാരുൾപ്പെടെ 27 പേർക്ക് പരിക്ക്!
ഓസ്ട്രിയയിലെ ഫസ്റ്റ് ഡിവിഷൻ ലീഗ് ബുണ്ടസ് ലിഗ എന്നാണ് അറിയപ്പെടുന്നത്. കഴിഞ്ഞ ദിവസം ഓസ്ട്രിയൻ ലീഗിൽ വിയന്ന ഡെർബിയായിരുന്നു അരങ്ങേറിയിരുന്നത്. അതായത് ചിരവൈരികളായ റാപ്പിഡ് വിയന്നയും ഓസ്ട്രിയ വിയന്നയും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്.റാപ്പിഡ് വിയന്നയുടെ മൈതാനത്ത് വെച്ചുകൊണ്ടായിരുന്നു മത്സരം അരങ്ങേറിയിരുന്നത്.
മത്സരത്തിൽ റാപ്പിഡ് വിയന്ന തന്നെയാണ് വിജയിച്ചിട്ടുള്ളത്. ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു ഓസ്ട്രിയ വിയന്നയെ അവർ പരാജയപ്പെടുത്തിയിരുന്നത്. എന്നാൽ ഈ മത്സരത്തിനു ശേഷം ഇരു ടീമിന്റെയും ആരാധകർ കളിക്കളം കഴിയുകയായിരുന്നു.പിന്നീട് ഒരു കൂട്ട അടി തന്നെയാണ് അവിടെ സംഭവിച്ചത്.2 ടീമിലെയും ആരാധകർ തമ്മിൽ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു.
അടിയും ചവിട്ടും പടക്കയേറുമുൾപ്പെടെ നിരവധി ആക്രമണ സംഭവങ്ങളാണ് മത്സരശേഷം നടന്നിട്ടുള്ളത്. ആകെ 27 പേർക്കാണ് പരിക്കേറ്റിട്ടുള്ളത്.അതിൽ പത്തുപേർ പോലീസുകാരാണ്. സംഘർഷം ഒഴിവാക്കുന്നതിനിടയിലാണ് പോലീസുകാർക്ക് നേരെയും ആക്രമണങ്ങൾ ഉണ്ടായത്. ഗുരുതരമായ കുറ്റം ചെയ്ത ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം ഗുരുതരമായി പരിക്കേറ്റ ഒരാൾ കോമയിലാണ് എന്നാണ് റിപ്പോർട്ടുകൾ.
ഈ സംഭവത്തിനുശേഷം രണ്ട് ക്ലബ്ബിന്റെയും അധികൃതരും പോലീസും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. തുടർന്ന് 152 കേസുകളാണ് ചാർജ് ചെയ്തിരിക്കുന്നത്. കൂടാതെ 425 അഡ്മിനിസ്ട്രേറ്റീവ് ഒഫൻസും രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു വലിയ ശിക്ഷ നടപടി തന്നെ ഈ ആരാധകരെ കാത്തിരിക്കുന്നുണ്ട് എന്നർത്ഥം. കൂടാതെ അടുത്ത നാല് ഡെർബി മത്സരങ്ങളും കാണികളെ പ്രവേശിപ്പിക്കാതെ നടത്താനും തീരുമാനമായിട്ടുണ്ട്.
സംഭവ വികാസങ്ങളിൽ രണ്ട് ക്ലബ്ബുകളും ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്.റെഡ് ബുൾ സാൽസ്ബർഗ് ഉൾപ്പെടെയുള്ള പ്രശസ്ത ക്ലബ്ബുകൾ കളിക്കുന്ന രാജ്യമാണ് ഓസ്ട്രിയ.ഏതായാലും ഈ സംഭവവികാസങ്ങൾ അവർക്ക് നാണക്കേടാണ് സൃഷ്ടിച്ചിരിക്കുന്നത്. നിലവിൽ റാപ്പിഡ് ഒന്നാം സ്ഥാനത്തും ഓസ്ട്രിയ ആറാം സ്ഥാനത്തുമാണ് വരുന്നത്.