എന്നെ തോൽപ്പിക്കാൻ നിങ്ങൾക്ക് കഴിയുമെന്ന് കരുതുന്നില്ല:ക്രിസ്റ്റ്യാനോയോട് ബീസ്റ്റ്!
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ യൂട്യൂബ് ചാനലിന് വലിയ സ്വീകാര്യതയാണ് ആരാധകർക്കിടയിൽ ലഭിച്ചത്. പല റെക്കോർഡുകളും അദ്ദേഹത്തിന്റെ യൂട്യൂബ് ചാനൽ തകർത്തെറിഞ്ഞിരുന്നു. നിലവിൽ 68 മില്യൺ സബ്സ്ക്രൈബേഴ്സ് ആണ് റൊണാൾഡോയുടെ യൂട്യൂബ് ചാനലിന് ഉള്ളത്. യൂട്യൂബിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സബ്സ്ക്രൈബേർസ് ഉള്ള വ്യക്തി മിസ്റ്റർ ബീസ്റ്റാണ്.
331 മില്യൺ സബ്സ്ക്രൈബേർസ് ആണ് അദ്ദേഹത്തിന് ഉള്ളത്. അദ്ദേഹവും റൊണാൾഡോയും തമ്മിൽ ഒരു അഭിമുഖം നടന്നിരുന്നു.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ചാനലിലാണ് ഇത് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇതിൽ പലവിധ കാര്യങ്ങളെക്കുറിച്ചും അവർ സംസാരിച്ചിട്ടുണ്ട്.
മിസ്റ്റർ ബീസ്റ്റിനോട് റൊണാൾഡോ ഒരു ചോദ്യം ചോദിക്കുന്നുണ്ട്. അതായത് യൂട്യൂബ് സബ്സ്ക്രൈബേഴ്സിന്റെ കാര്യത്തിൽ ഞാൻ നിങ്ങളെ തോൽപ്പിക്കുമെന്ന് തോന്നുന്നുണ്ടോ എന്നായിരുന്നു ചോദ്യം. മിസ്റ്റർ ഒരു മടിയും കൂടാതെ ഇല്ല എന്നാണ് പറഞ്ഞിട്ടുള്ളത്. ഇത് രണ്ടുപേരെയും ചിരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
നേരത്തെ ഒരു വലിയ പ്രഖ്യാപനം ക്രിസ്റ്റ്യാനോ റൊണാൾഡോ നടത്തി കൊണ്ടാണ് ഇദ്ദേഹത്തെ കൊണ്ടുവന്നിട്ടുള്ളത്. തന്റെ അടുത്ത അതിഥി ഇന്റർനെറ്റിനെ തകർത്തു കളയും എന്നായിരുന്നു റൊണാൾഡോ പ്രഖ്യാപിച്ചിരുന്നത്.തുടർന്നാണ് ആ വ്യക്തി മിസ്റ്റർ ബീസ്റ്റാണ് എന്ന് മനസ്സിലായത്. ഏതായാലും രണ്ടുപേരും തമ്മിലുള്ള ആ ഇന്റർവ്യൂക്ക് വലിയ സ്വീകാര്യതയാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്.
കളിക്കളത്തിനകത്തും മികച്ച പ്രകടനം പുറത്തെടുക്കാൻ റൊണാൾഡോക്ക് കഴിയുന്നുണ്ട്. കഴിഞ്ഞ പോളണ്ടിനെതിരെയുള്ള മത്സരത്തിൽ രണ്ടു ഗോളുകളും ഒരു അസിസ്റ്റും താരം സ്വന്തമാക്കിയിരുന്നു. 37 ഗോളുകൾ ഈ വർഷം അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.അടുത്ത ഫെബ്രുവരിയിൽ 40 വയസ്സ് പൂർത്തിയാകുന്ന റൊണാൾഡോ ഇപ്പോഴും തകർപ്പൻ പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.