ആരാണ് യഥാർത്ഥ GOAT? മെസ്സിയെ മറികടന്ന് ക്രിസ്റ്റ്യാനോ ജേതാവ്
ഗ്രെയ്റ്റസ്റ്റ് ഓഫ് ഓൾ ടൈം എന്നതിനെ ഫുട്ബോൾ ലോകത്ത് ചുരുക്കി വിളിക്കുന്നതാണ് GOAT എന്നുള്ളത്. നിലവിലെ ഗോട്ട് ആരാണെന്നുള്ള കാര്യത്തിൽ ആരാധകർക്കിടയിൽ വലിയ വാഗ്വാദങ്ങളാണ് അരങ്ങേറാറുള്ളത്. സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയുമാണ് അവരവുടെ ആരാധകർക്കിടയിൽ ഗോട്ട്. എന്നാൽ കഴിഞ്ഞ ദിവസം പ്രമുഖമാധ്യമമായ മാർക്ക ഒരു വോട്ടെടുപ്പ് നടത്തി. ആരാധകർക്കിടയിൽ ആ പോളിന്റെ ചോദ്യം ആരാണ് ഗോട്ട് എന്നായിരുന്നു.
പ്രതീക്ഷിച്ച പോലെ തന്നെ ഫൈനലിൽ ഏറ്റുമുട്ടിയത് മെസ്സിയും ക്രിസ്റ്റ്യാനോയും. ഒടുവിൽ മെസ്സിയെ എട്ട് ശതമാനം വോട്ടുകൾക്ക് പരാജയപ്പെടുത്തി ക്രിസ്ത്യൻ ക്രിസ്റ്റ്യാനോ ഫുട്ബോൾ ലോകത്തെ ഗോട്ട് ആയി മാറി. ഫൈനലിൽ 54 ശതമാനം വോട്ടുകൾ ക്രിസ്റ്റ്യാനോ നേടിയപ്പോൾ മെസ്സിക്ക് നേടാനായത് 45 ശതമാനം വോട്ടുകൾ ആയിരുന്നു. ഫുട്ബോൾ ലോകത്തെ പല ഇതിഹാസങ്ങളേയും തറപറ്റിച്ചാണ് ഇരുവരും ഫൈനൽ വരെ എത്തിയത്.
ആദ്യ റൗണ്ടിൽ മാൾഡീനിയെയാണ് ക്രിസ്റ്റ്യാനോ കീഴടക്കിയത്. ക്വാർട്ടറിൽ സിദാന് ക്രിസ്റ്റ്യാനോക്ക് മുന്നിൽ അടിതെറ്റി. സെമി ഫൈനലിൽ അർജന്റീന ഇതിഹാസം മറഡോണയായിരുന്നു ക്രിസ്റ്റ്യാനോയുടെ എതിരാളി. 59 ശതമാനം വോട്ടുകൾ നേടി ക്രിസ്റ്റ്യാനോ മറഡോണയെയും മറികടന്നു. ഫൈനലിൽ അർജന്റീനയുടെ തന്നെ താരമായ മെസ്സിയും ക്രിസ്റ്റ്യാനോക്ക് മുന്നിൽ തലകുനിച്ചു. അതേ സമയം ആദ്യറൗണ്ടിൽ പുഷ്കാസിനെയാണ് മെസ്സി കീഴടക്കിയത്. പിന്നീട് ഡിസ്റ്റെഫാനോയും മെസ്സിക്ക് മുന്നിൽ തോൽവി അറിഞ്ഞു. പെലെയെ കീഴടക്കി വന്ന റൊണാൾഡോയെയാണ് മെസ്സി സെമി തോൽപ്പിച്ചത്. എന്നാൽ ഫൈനലിൽ വിജയിക്കാൻ മെസ്സിക്ക് കഴിഞ്ഞില്ല. മറഡോണയെ കീഴടക്കി റൊണാൾഡോ മൂന്നാം സ്ഥാനം കരസ്ഥമാക്കി