CR7നും റാമോസും വീണ്ടും ഒരു ക്ലബിൽ ഒരുമിച്ചേക്കുമെന്ന് റിപ്പോർട്ട്!
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ നിലവിൽ ഫ്രീ ഏജന്റ് ആണ്.അദ്ദേഹം ഏത് ക്ലബ്ബിലേക്ക് ചേക്കേറും എന്നുള്ളത് ഇപ്പോഴും വ്യക്തമാണ്. പക്ഷേ താരത്തെ സ്വന്തമാക്കാൻ വേണ്ടി സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്സ്ർ വലിയ രൂപത്തിലുള്ള പരിശ്രമങ്ങൾ നടത്തുന്നുണ്ട്. ഈ സൗദി ക്ലബ്ബ് മാത്രമാണ് നിലവിൽ റൊണാൾഡോക്ക് വേണ്ടി രംഗത്തുള്ളത്.
200 മില്യൻ യൂറോ ആണ് വാർഷിക സാലറിയായി കൊണ്ട് റൊണാൾഡോക്ക് ഇവർ വാഗ്ദാനം ചെയ്തിട്ടുള്ളത്.ക്രിസ്റ്റ്യാനോ ഈ ഓഫർ സ്വീകരിക്കുമോ എന്നുള്ളതാണ് ഇനി അറിയേണ്ട കാര്യം. റൊണാൾഡോയെ ടീമിൽ എത്തിക്കാൻ കഴിയുമെന്നുള്ള ശുഭപ്രതീക്ഷയിൽ ആണ് നിലവിൽ അൽ നസ്സ്ർ ഉള്ളത്.ഈ ജനുവരിയിൽ തന്നെ അനൗൺസ്മെന്റ് നടത്താനുള്ള എല്ലാ ഒരുക്കങ്ങളും ഇപ്പോൾ ഈ സൗദി അറേബ്യൻ ക്ലബ്ബ് നടത്തിക്കഴിഞ്ഞിട്ടുണ്ട്.
Al Nassr souhaiterait réunir Cristiano Ronaldo et Sergio Ramos ! 😱 💥
— Foot Mercato (@footmercato) December 29, 2022
Le retour de ce duo à Al Nassr, vous validez ? 🤔
🗞 MARCA pic.twitter.com/TlJTLb4IzI
മാത്രമല്ല ഈ റിപ്പോർട്ടിനൊപ്പം മറ്റൊരു കാര്യം കൂടി പ്രമുഖ സ്പാനിഷ് മാധ്യമമായ മാർക്ക കൂട്ടിച്ചേർത്തിട്ടുണ്ട്. അതായത് മറ്റൊരു സൂപ്പർതാരമായ സെർജിയോ റാമോസിനെ സ്വന്തമാക്കാനും ഇവർ ലക്ഷ്യം വെക്കുന്നുണ്ട്. ഈ സീസണോടുകൂടി റാമോസിന്റെ പിഎസ്ജിയുമായുള്ള കരാർ അവസാനിക്കും.പിഎസ്ജി കരാർ പുതുക്കാൻ സാധ്യത കുറവാണ് എന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അങ്ങനെയാണ് എന്നുണ്ടെങ്കിൽ അദ്ദേഹത്തെ ഫ്രീ ഏജന്റായി കൊണ്ട് ടീമിൽ എത്തിക്കാനാണ് ഇപ്പോൾ അൽ നസ്സ്ർ ലക്ഷ്യം വെക്കുന്നത്. രണ്ടുപേരെയും ഒരിക്കൽക്കൂടി ഒരുമിപ്പിക്കാൻ കഴിഞ്ഞാൽ അത് വലിയ ഒരു നേട്ടം തന്നെയായിരിക്കും ക്ലബ്ബിന് സമ്മാനിക്കുക.2009 മുതൽ 2018 വരെ റയലിനു വേണ്ടി കളിച്ചിട്ടുള്ള ഇരുവരും നിരവധി കിരീടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.നാല് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും രണ്ട് ലാലിഗ കിരീടങ്ങളും ഇവർ കരസ്ഥമാക്കിയിട്ടുണ്ട്.