സൂപ്പർ താരത്തെ സ്ഥിരമാക്കണം, ക്ലബുമായി ചർച്ചകൾ ആരംഭിച്ച് പിഎസ്ജി !
ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു എവെർട്ടണിൽ നിന്ന് യുവതാരം മോയ്സെ കീൻ പിഎസ്ജിയിൽ എത്തിയത്. താരത്തിന്റെ വരവ് വലിയ തോതിൽ ആഘോഷിക്കപ്പെട്ടിട്ടില്ലെങ്കിലും പിന്നീട് താരം നിർണായകതാരമായി മാറുകയായിരുന്നു. നെയ്മർ ജൂനിയറുടെയും കിലിയൻ എംബാപ്പെയും അസാന്നിധ്യത്തിൽ പിഎസ്ജിയുടെ ഗോളടി ചുമതല താരം ഭംഗിയായി നിർവഹിച്ചിരുന്നു. എല്ലാ കോമ്പിറ്റീഷനുകളിലുമായി 20 മത്സരങ്ങളിൽ നിന്ന് 11 ഗോളുകൾ താരം നേടിക്കഴിഞ്ഞിരുന്നു. എന്നാൽ താരത്തിന്റെ ലോൺ കാലാവധി ഈ സമ്മറോട് കൂടി അവസാനിക്കും. ഒരു വർഷത്തെ ലോണിൽ ആയിരുന്നു താരം പിഎസ്ജിയിൽ എത്തിയത്.
🇫🇷 Le PSG aurait lancé les négociations pour acheter Kean. https://t.co/NyD3ML5HZr
— RMC Sport (@RMCsport) January 4, 2021
ഇപ്പോഴിതാ താരത്തിനെ സ്ഥിരമാക്കാനുള്ള ഒരുക്കത്തിലാണ് പിഎസ്ജി. എവെർട്ടണുമായി ചർച്ചകൾ പിഎസ്ജി ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. ഇംഗ്ലീഷ് മാധ്യമമായ സ്കൈ സ്പോർട്സ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഏകദേശം 35 മില്യൺ യൂറോയാണ് താരത്തിന് വേണ്ടി എവർട്ടൺ ആവിശ്യപ്പെടുന്നത്. പിഎസ്ജി ഇത് നൽകാൻ തയ്യാറാവുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. 2019-ലായിരുന്നു കീൻ എവർട്ടണിൽ എത്തിയത്. എന്നാൽ തിളങ്ങാനാവാതെ വന്നതോടെ താരം പിഎസ്ജിയിൽ എത്തുകയായിരുന്നു. അതേസമയം കഴിഞ്ഞ സീസണിൽ മൗറോ ഇക്കാർഡിയെ പിഎസ്ജി സ്ഥിരമാക്കിയിരുന്നു. 65 മില്യൺ യൂറോയായിരുന്നു താരത്തിന് വേണ്ടി പിഎസ്ജി ഇന്ററിന് നൽകിയിരുന്നത്.
PSG are in talks with Everton to sign Moise Kean for €35m. (Source: Sky Sports) pic.twitter.com/NkWmOWCEgb
— Transfer News Live (@DeadlineDayLive) January 4, 2021