സൂപ്പർ താരത്തെ കൈവിടാൻ ചെൽസി, സ്വന്തമാക്കാൻ വമ്പൻമാർ!

ഇന്റർ മിലാന്റെ സൂപ്പർ സ്‌ട്രൈക്കർ റൊമേലു ലുക്കാക്കു ചെൽസിയിലേക്കെത്തുന്ന കാര്യം ഉറപ്പായതാണ്.115 മില്യൺ യൂറോയാണ് ലുക്കാക്കുവിന് വേണ്ടി ചെൽസി ചിലവഴിക്കുക എന്നാണ് റിപ്പോർട്ടുകൾ. ലുക്കാക്കുവിന്റെ വരവോടു കൂടി ചെൽസിയുടെ ഇംഗ്ലീഷ് സ്ട്രൈക്കറായ ടാമി അബ്രഹാമിന് ടീമിലെ സ്ഥാനം നഷ്ടപ്പെട്ടേക്കുമെന്നാണ് റിപ്പോർട്ടുകൾ. താരത്തെ ലോൺ അടിസ്ഥാനത്തിൽ മറ്റേതെങ്കിലും ക്ലബ്ബിന് കൈമാറാനാണ് നിലവിൽ ചെൽസി ആലോചിക്കുന്നത്.

നിലവിൽ 23-കാരനായ താരത്തിന് രണ്ട് ഇറ്റാലിയൻ ക്ലബുകളാണ് രംഗത്ത് വന്നിട്ടുണ്ട്.റോമ, അറ്റലാന്റ എന്നിവരാണ് താരത്തിൽ താല്പര്യം പ്രകടിപ്പിച്ചിട്ടുള്ളത്.എന്നാൽ ടാമിക്ക്‌ പ്രീമിയർ ലീഗ് വിട്ടു പോവാൻ താല്പര്യമില്ല. അത്കൊണ്ട് തന്നെ രണ്ട് ക്ലബുകളെയും താരം നിരസിച്ചേക്കും.മാത്രമല്ല വമ്പൻമാരായ ആഴ്സണലിലേക്ക് ചേക്കേറാൻ ടാമിക്ക്‌ താല്പര്യമുണ്ടെന്നും അറിയാൻ കഴിയുന്നുണ്ട്. കാൽസിയോമെർക്കാറ്റോയാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

താരത്തെ 5 മില്യൺ യൂറോക്ക്‌ രണ്ട് വർഷത്തെ ലോണിൽ വിടാനാണ് ചെൽസിയുടെ പദ്ധതി. അത് മാത്രമല്ല 35 മില്യൺ യൂറോക്ക്‌ താരത്തെ വാങ്ങാനുള്ള ഓപ്ഷൻ കൂടി ചെൽസി ഉൾപ്പെടുത്തിയേക്കും.കഴിഞ്ഞ സീസണിൽ 32 മത്സരങ്ങളിൽ നിന്ന് 12 ഗോളുകളും 6 അസിസ്റ്റുകളും താരം നേടിയിട്ടുണ്ട്.മുമ്പ് ലോണിൽ തന്നെ ബ്രിസ്റ്റൾ സിറ്റി, സ്വാൻസീ, ആസ്റ്റൺ വില്ല എന്നീ ക്ലബുകൾക്ക്‌ വേണ്ടിയും കളിച്ചിട്ടുള്ള താരമാണ് ടാമി.

Leave a Reply

Your email address will not be published. Required fields are marked *