സുഹൃത്തിനെ പിഎസ്ജിയിലെത്തിക്കണം, മെസ്സിയെ നെയ്മർ ഫോണിൽ വിളിച്ചു?
ഫുട്ബോൾ ലോകത്തെ രണ്ട് ഉറ്റസുഹൃത്തുക്കളാണ് മെസ്സിയും നെയ്മറും. എന്നാൽ 2017-ൽ നെയ്മർ ബാഴ്‌സ വിട്ട് പിഎസ്ജിയിലേക്ക് ചേക്കേറുകയായിരുന്നു. നാലു വർഷങ്ങൾക്ക് ശേഷം ഇപ്പോൾ മെസ്സിയും പിഎസ്ജിയിലേക്ക് വരുമെന്ന അഭ്യൂഹം ശക്തമാണ്. നെയ്മർ തന്നെ മെസ്സിക്കൊപ്പം ഇനിയും കളിക്കാനുള്ള ആഗ്രഹം വെളിപ്പെടുത്തിയിരുന്നു. അടുത്ത വർഷം അതിന് സാധിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും നെയ്മർ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ മെസ്സി പിഎസ്ജിയിലേക്ക് എത്തുമെന്ന അഭ്യൂഹങ്ങൾ വളരെ ശക്തമായി പ്രചരിച്ചു. ഇതുമായി ബന്ധപ്പെട്ട് പിഎസ്ജി അധികൃതരും ബാഴ്സ അധികൃതരും തമ്മിൽ വാക്ക് പോര് വരെ നടന്നിരുന്നു. ഏതായാലും ഈ അഭ്യൂഹങ്ങൾക്ക് ശക്തി പകർന്നു കൊണ്ട് മറ്റൊരു വാർത്ത പുറത്ത് വിട്ടിരിക്കുകയാണ് ഫ്രഞ്ച് മാധ്യമമായ എൽ എക്വിപെ. ഇവരെ ഉദ്ധരിച്ചു കൊണ്ട് സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപോർട്ടിവോ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Neymar is rumoured to have called Lionel Messi to persuade him to join PSG this summer https://t.co/ps2usIAtCP
— footballespana (@footballespana_) February 15, 2021
ഇത് പ്രകാരം സൂപ്പർ താരം നെയ്മർ ജൂനിയർ ഈയിടെ മെസ്സിയെ ഫോണിൽ വിളിച്ചിരുന്നു. താരത്തെ പിഎസ്ജിയിലേക്ക് എത്തിക്കാൻ വേണ്ടി കൺവിൻസ് ചെയ്യിക്കാനാണ് നെയ്മർ മെസ്സിയെ ഫോണിൽ വിളിച്ചത്. ഇത് സംബന്ധിച്ച ചില കാര്യങ്ങൾ ഇരുവരും ചർച്ച ചെയ്തതായാണ് എൽ എക്വിപെയുടെ വാദം. എന്നാൽ കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ ലഭ്യമായിട്ടില്ല. ഇന്ന് ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന പ്രീ ക്വാർട്ടർ പോരാട്ടത്തിൽ എഫ്സി ബാഴ്സലോണ പിഎസ്ജിയെയാണ് നേരിടുന്നത്. എന്നാൽ പരിക്ക് മൂലം പുറത്തിരിക്കുന്ന നെയ്മർ ഇല്ലാതെയാണ് പിഎസ്ജി മെസ്സിപ്പടയെ നേരിടുക.
Neymar recently called Lionel Messi to try and convince him to join PSG, according to L'Equipe 🇫🇷 pic.twitter.com/ON0Ac3RCb2
— Goal (@goal) February 16, 2021