സുവാരസിന്റെ മോഹം നടക്കില്ലേ? ആരാധകർക്ക് നിരാശ വാർത്ത.

സൂപ്പർ താരം ലൂയിസ് സുവാരസിനെ സ്വന്തമാക്കാൻ വേണ്ടി അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമി ശ്രമങ്ങൾ തുടരുകയാണ്.ലയണൽ മെസ്സി,സെർജിയോ ബുസ്ക്കെറ്റ്സ്,ജോർഡി ആൽബ എന്നിവരെ ഇന്റർ മിയാമി ടീമിലേക്ക് എത്തിച്ചിരുന്നു. ഇനി അവരുടെ ലക്ഷ്യം സുവാരസാണ്. അദ്ദേഹത്തിന് വേണ്ടി ഒരു ഇന്റർനാഷണൽ സ്ലോട്ട് പോലും ഈ ക്ലബ്ബ് വാങ്ങിയിരുന്നു.

പക്ഷേ സുവാരസിന്റെ ബ്രസീലിയൻ ക്ലബ്ബായ ഗ്രിമിയോ ഈ വിഷയത്തിൽ ഒരു അന്തിമ തീരുമാനം കൈക്കൊണ്ടിരുന്നില്ല.എന്നാൽ ഇതുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ട് പ്രമുഖ മാധ്യമമായ ESPN പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതായത് ഇന്റർമിയാമിയിലേക്ക് പോവുക എന്ന സുവാരസിന്റെ മോഹം ഇപ്പോൾ നടക്കാൻ സാധ്യതയില്ല. കാരണം താരത്തെ കൈവിടാൻ ഗ്രിമിയോ ഉദ്ദേശിക്കുന്നില്ല. ചുരുങ്ങിയത് ഈ വർഷം മുഴുവനായെങ്കിലും സുവാരസ്‌ ക്ലബ്ബിൽ തന്നെ തുടരണമെന്നാണ് ഗ്രിമിയോയുടെ ആവശ്യം.

സുവാരസ്‌ ഇപ്പോൾ ഇന്റർമിയാമിയിലേക്ക് പോകാൻ താല്പര്യപ്പെടുന്നുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ കോൺട്രാക്ട് 2024 ഡിസംബർ വരെയാണ് ഉള്ളത്. ബ്രസീലിലെ സീസൺ ഈ വർഷത്തിന്റെ അവസാനത്തിലാണ് പൂർത്തിയാവുക. ഈ സീസൺ ഗ്രിമിയൊക്കൊപ്പം സുവാരസ്‌ പൂർത്തിയാക്കണമെന്നാണ് ഇവരുടെ ആവശ്യം. ക്ലബ്മായുള്ള കോൺട്രാക്ട് റദ്ദാക്കാൻ സുവാരസ്‌ ഇതുവരെ കൈപ്പറ്റിയ സാലറി മുഴുവനും തിരിച്ചു നൽകണം.മാത്രമല്ല ഒരു നിശ്ചിത തുക നഷ്ടപരിഹാരമായി കൊണ്ട് നൽകുകയും വേണം. ഇതിനൊക്കെ താരം തയ്യാറായിരുന്നുവെങ്കിലും ക്ലബ്ബ് സമ്മതിച്ചിട്ടില്ല.

ലയണൽ മെസ്സിക്കൊപ്പം ഒരിക്കൽ കൂടി കളിക്കുക എന്നതാണ് സുവാരസിന്റെ സ്വപ്നം. അതിനുവേണ്ടിയാണ് അദ്ദേഹം ഇന്റർ മിയാമിലേക്ക് പോകാൻ താല്പര്യപ്പെടുന്നത്.പക്ഷേ ഈ ജനുവരിയിൽ മാത്രമാണ് അദ്ദേഹം ഈ ബ്രസീലിയൻ ക്ലബ്ബിൽ എത്തിയത്. അദ്ദേഹത്തെ ഇപ്പോൾതന്നെ കൈവിടാൻ ഗ്രിമിയോ ഒരുക്കമല്ല എന്നാണ് റിപ്പോർട്ടുകൾ എല്ലാം സൂചിപ്പിക്കുന്നത്.സുവാരസിനെ ലഭിച്ചില്ലെങ്കിൽ വാങ്ങിയ ഇന്റർനാഷണൽ സ്ലോട്ട് ഇനിയേസ്റ്റക്ക് വേണ്ടി ഉപയോഗപ്പെടുത്താൻ ഇന്റർമിയാമിക്ക് സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *