സലാ ബാഴ്‌സയിലേക്കോ റയലിലേക്കോ ചേക്കേറിയേക്കും? ക്ലോപിന്റെ പ്രതികരണം ഇങ്ങനെ !

കഴിഞ്ഞ ദിവസം സ്പാനിഷ് മാധ്യമമായ എഎസിന് നൽകിയ അഭിമുഖത്തിലായിരുന്നു സലാ തനിക്ക് റയലിലോ ബാഴ്‌സയിലോ കളിക്കാൻ ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തിയത്. ഒരു ചോദ്യത്തിന് മറുപടിയെന്നോണമാണ് അദ്ദേഹം ലാലിഗയിലേക്ക് വരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്. ഇതിനെ തുടർന്ന് മാധ്യമങ്ങൾ നിരവധി വാർത്തകൾ പ്രചരിപ്പിച്ചിരുന്നു. താരം ലിവർപൂളിൽ അസന്തുഷ്ടനാണെന്നും താരം ക്ലബ് വിടുമെന്നുമായിരുന്നു വാർത്തകൾ. കൂടാതെ കഴിഞ്ഞ മത്സരത്തിൽ താരത്തെ പകരക്കാരന്റെ രൂപത്തിൽ ഇറക്കിയത് അസംതൃപ്‌തി ഉണ്ടാക്കിയെന്നും മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തിരുന്നു. എന്നാൽ ഇതിനെയെല്ലാം തള്ളികളഞ്ഞിരിക്കുകയാണ് ലിവർപൂൾ പരിശീലകൻ യുർഗൻ ക്ലോപ്. സലാ ലിവർപൂളിൽ സന്തോഷവാനാണെന്നും അദ്ദേഹം ലിവർപൂളിൽ തന്നെ തുടരുമെന്നാണ് ക്ലോപ് ഉറപ്പ് നൽകിയിരിക്കുന്നത്.

” ഞങ്ങൾ ഒരിക്കലും കരാറുകളെ കുറിച്ച് സംസാരിച്ചിട്ടില്ല. അതിന്റെ ആവിശ്യകതയുമില്ല. സലാ ഇപ്പോൾ നല്ല രീതിയിലാണ്. നല്ല നിമിഷത്തിലാണ്. നല്ല നിലയിലുമാണ്. അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. പരിശീലനസെഷനുകളിൽ അദ്ദേഹം ചിരിക്കുന്നതും ആസ്വദിക്കുന്നതും നിങ്ങൾക്ക്‌ കാണാം. ബാക്കിയെല്ലാം പുറത്ത് നിന്ന് പടച്ചു വിടുന്നതാണ് ” ക്ലോപ് പറഞ്ഞു. 2017 സമ്മറിലായിരുന്നു 42 മില്യൺ യൂറോക്ക്‌ സലാ ലിവർപൂളിൽ എത്തിയത്. 173 മത്സരങ്ങളിൽ നിന്ന് 110 ഗോളുകൾ താരം ഇതിനോടകം നേടിക്കഴിഞ്ഞു. 2023 വരെയാണ് താരത്തിന് നിലവിൽ ലിവർപൂളുമായി കരാറുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *